Times Kerala

ധനുഷ്കോടിയിലെ പ്രേത പട്ടണം

 
ധനുഷ്കോടിയിലെ പ്രേത പട്ടണം

ധനുഷ്കൊടിയില്‍ പോയാല്‍ ഇപ്പോഴും കാണാം തിരയെടുത്ത് പോയ റെയിവേ പാളത്തിന്‍െറ അവശിഷ്ടങ്ങള്‍. 1964 ഡിസംബറില്‍ വീശിയടിച്ച കൊടുങ്കാറ്റില്‍ തകര്‍ന്നത് ധനുഷ്കൊടി പട്ടണത്തിന്‍െറ ജീവന്‍ ആയിരുന്നു. രാക്ഷസതിരമാലകള്‍ കരയിലേക്ക് പാഞ്ഞ് കേറിയപ്പോള്‍ പൊലിഞ്ഞ് പോയത് 1800ഓളം ജീവനുകള്‍ ആയിരുന്നു. പക്ഷെ കടലിലും സംഹാരതാണ്ടവം നടത്തിയ ശേഷമായിരുന്നു തിരകള്‍ കരയെ വിഴുങ്ങിയത്.

ധനുഷ്കോടിയിലെ പ്രേത പട്ടണം

ഡിസംബര്‍ 22 അര്‍ദ്ധരാത്രി ധനുഷ്കൊടിയിലേക്ക് വന്ന് കൊണ്ടിരുന്ന പാസഞ്ചര്‍ ട്രെയിനില്‍ ഏകദേശം 110 ആളുകളും 5 റെയിൽവേ സ്റ്റാഫും ആയിരുന്നു ട്രെയിനില്‍ ഉണ്ടായിരുന്നു. കൊടുങ്കാറ്റ് വീശുന്നുണ്ടെന്നുളള മുന്നറിയിപ്പ് മുന്നെ ലഭിച്ചിരുന്നെങ്കിലും അതിനൊന്നും കാര്യമായി ആരും എടുത്തിലായിരുന്നു.

ധനുഷ്കോടിയിലെ പ്രേത പട്ടണം

ട്രെയിന്‍ സ്റ്റേഷന്‍ എത്തുന്നതിന് മുമ്പ് തന്നെ കാറ്റിലും കടലാക്രമണത്തിലും സിഗ്നൽ ഫെയിലായി. ആ ഇരുട്ടില്‍ ട്രെയിന്‍ ഡ്രൈവറുടെ മുന്നില്‍ ഉണ്ടായിരുന്ന ഒരെ ഒരു വഴി ലോങ്ങ് വിസിൽ അടിച്ചു ട്രെയിന്‍ പെട്ടെന്ന് സ്റ്റേഷനില്‍ എത്തിക്കുക എന്നത് മാത്രം ആയിരുന്നു പക്ഷെ 400-500 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച കാറ്റില്‍ തിരമാലകള്‍ 23 അടിയോളം പൊങ്ങി ആ ട്രെയിനിനെ മൊത്തമായി വിഴുങ്ങി.. 6 കോച്ചുകളും കടലില്‍ താണു 115 പേരും മരിച്ചു.. കരയില്‍ എത്തിയാലും സ്വീകരിക്കാന്‍ ആരും ബാക്കി ഇല്ലെന്ന് അറിയാതെ.

Related Topics

Share this story