Times Kerala

കേരളാ സ്‌റ്റൈല്‍ ബീഫ് കറി

 
കേരളാ സ്‌റ്റൈല്‍ ബീഫ് കറി

ബീഫ് പലരുടേയും ഇഷ്ടവിഭവമാണ്. പോത്തിറച്ചി വറുക്കാം, ഉലര്‍ത്താം, കറി വയ്ക്കാം.

നമ്മുടെ കേരളാ സ്‌റ്റൈലില്‍ ഒരു ബീഫ് കറിയുണ്ടാക്കിയാലോ, നോക്കൂ, എങ്ങനെയാണെന്ന്.

Beef Curry
ബീഫ്-അരക്കിലോ

സവാള-3

പച്ചമുളക്-4

ഗരം മസാല-1 ടേബിള്‍ സ്പൂണ്‍

വെളിച്ചെണ്ണ

ഉപ്പ്

മസാലയ്ക്ക്

ഇഞ്ചി-1 കഷ്ണം

വെളുത്തുള്ളി-5

മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍

മല്ലിപ്പൊടി-1 ടേബിള്‍ സ്പൂണ്‍

കുരുമുളകുപൊടി-1 ടേബിള്‍ സ്പൂണ്‍

മുളകുപൊടി-1 ടീസ്പൂണ്‍

പെരുഞ്ചീരകം-അര ടീസ്പൂണ്‍

ഗ്രാമ്പൂ-2

ഏലയ്ക്ക-2

ബീഫ് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ഉപ്പു പുരട്ടി വേവിയ്ക്കുക.

ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതിലേയ്ക്ക് സവാള, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്തിളക്കുക.

മസാലയ്ക്കുള്ള എല്ലാ ചേരുവകളും ചെറുതാക്കി ചൂടാക്കി മിക്‌സിയില്‍ അല്‍പം വെള്ളം ചേര്‍ത്ത് അരച്ചെടുക്കുക.

പാനിലേയ്ക്ക് ബീഫ് വേവിച്ചതു ചേര്‍ത്തിളക്കണം. അരച്ച മസാലയും ഗരം മസാല പൗഡറും ചേര്‍്ത്തിളക്കി അല്‍പം വെള്ളം ചേര്‍ത്ത് അടച്ചു വച്ചു വേവിയ്ക്കുക.

വെന്തു കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം.

Related Topics

Share this story