Nature

പൗ​ര​ത്വ ബിൽ; ജാമിയ മിലിയ ശാ​ന്തമാകുന്നുവെന്ന് അ​ധി​കൃ​ത​ര്‍

ന്യൂ​ഡ​ല്‍​ഹി: പൗ​ര​ത്വ നിയമ ഭേ​ദ​ഗ​തിക്കെതി​രെയുള്ള പ്രക്ഷോഭത്തില്‍ നിന്ന് പിന്മാറില്ലെന്ന് ജാമിയ മിലിയയിലെ വിദ്യാര്‍ത്ഥികള്‍. ക്യാമ്പസില്‍ സമരം തുടരാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം. അതേസമയം സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ഇ​പ്പോ​ള്‍ ശാ​ന്ത​മാ​യ പ്ര​ക്ഷോ​ഭ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് സ​ര്‍​വ​ക​ലാ​ശാ​ല പി​ആ​ര്‍​ഒ അ​ഹ​മ്മ​ദ് അ​സീം അറിയിച്ചു. വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി​ക​ളു​മാ​യി വിഷയത്തില്‍ സം​സാ​രി​ച്ചെ​ന്നും ഇ​പ്പോ​ള്‍ അ​വ​ര്‍ ശാ​ന്ത​മാ​യ പ്ര​ക്ഷോ​ഭ​മാ​ണ് ന​യി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി.

നേ​ര​ത്തെ വി​ദ്യാ​ര്‍​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ടെ പോ​ലീ​സു​മാ​യി സം​ഘ​ര്‍​ഷം ഉ​ണ്ടാ​യി​രു​ന്നു. പ്ര​തി​ഷേ​ധം ന​ട​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നേ​രെ പോ​ലീ​സ് ക​ണ്ണീ​ര്‍​വാ​ത​കം പ്ര​യോ​ഗി​ക്കു​ക​യും ലാ​ത്തി​വീ​ശു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ നി​ര​വ​ധി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

You might also like

Comments are closed.