Nature

അക്രമ സംഭവങ്ങള്‍ തുടര്‍ന്നാല്‍ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തും;മുന്നറിയിപ്പുമായി ബിജെപി

കൊല്‍ക്കത്ത: ആക്രമണ പ്രവർത്തനങ്ങൾ തുടര്‍ന്നാല്‍ പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാഹുല്‍ സിന്‍ഹ. ദേശീയ പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രതിഷേധം ബംഗാളില്‍ ആളിക്കത്തുന്ന പാശ്ചാത്തലത്തിലാണിത് .

ബംഗ്ലാദേശില്‍ നിന്ന് നുഴഞ്ഞുകയറിയവരാണ് സംസ്ഥാനത്ത് നടക്കുന്ന അക്രമ സംഭവങ്ങള്‍ക്ക് പിന്നിലെന്ന് സിന്‍ഹ ആരോപിച്ചു. സ്ഥിതിഗതികള്‍ ഇത്തരത്തില്‍ എത്തിയതിന് പിന്നില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നയങ്ങളാണെന്ന് സിൻഹ കുറ്റപ്പെടുത്തി. അക്രമം വ്യാപിക്കുന്നത് തടയാനുള്ള നടപടികള്‍ മമത ബാനര്‍ജി സ്വീകരിക്കുന്നില്ല.

രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിനെ ബിജെപി അനുകൂലിക്കുന്നില്ല. എന്നാല്‍ മറ്റൊരു മാര്‍ഗമില്ലെങ്കില്‍ അത് ഏര്‍പ്പെടുത്താന്‍ ബിജെപിക്ക് ആവശ്യപ്പെടേണ്ടിവരും. സംസ്ഥാനം കത്തിയെരിയുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കാഴ്ചക്കാരനെപ്പോലെ ഇരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

You might also like

Comments are closed.