Nature

പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം;പ്രതി റിമാൻഡിൽ

മുക്കം: ആനയാംകുന്ന് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത കേസിൽ പ്രതി റിമാൻഡിൽ. ആനയാംകുന്ന് മുരിങ്ങംപുറായി സ്വദേശി റിനാസിനെയാണ് താമരശ്ശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത് . ശനിയാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം താമരശ്ശേരി മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കുകയായിരുന്നു.

ഐ.പി.സി 306 ( ആത്ഹമത്യ പ്രേരണ), 366 (തട്ടിക്കൊണ്ട് പോകല്‍) എന്നീ വകുപ്പുകളാണ് ചുമത്തിയാണ് കേസ് രേഖപ്പെടുത്തിയിരിക്കുന്നത്. വിദ്യാര്‍ഥിനി ആന്മഹത്യ ചെയ്യുന്നതിന് രണ്ട് ദിവസം മുന്‍പ് പ്രതിയായ റിനാസ് വിദ്യാര്‍ഥിനിയുടെ ഫോണ്‍ വാങ്ങിക്കൊണ്ട് പോയിരുന്നു. ഈ ഫോണ്‍ പോലീസ് കണ്ടെത്തി. വിദ്യാര്‍ഥിനിയുടെയും റിനാസിന്റെയും ഫോണ്‍ രേഖകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാന്‍ പോലീസ് സൈബര്‍ സെല്ലിനെ സമീപിച്ചിട്ടുണ്ട്. വിദ്യാര്‍ഥിനിയുടെ ഡയറി മുക്കം പോലീസ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് വിദ്യാര്‍ഥിനിയെ വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‌കൂള്‍ വിട്ടുമടങ്ങി വന്ന വിദ്യാര്‍ഥിനി, അമ്മ കറന്റ് ബില്ലടയ്ക്കാന്‍ പോയപ്പോള്‍ വീട്ടിലെ മുറിയില്‍ തൂങ്ങുകയായിരുന്നു

You might also like

Comments are closed.