Nature

അ​ഴി​മ​തി​ക്കേ​സി​ല്‍ സു​ഡാ​നി​ലെ മു​ന്‍ പ്ര​സി​ഡ​ന്‍റ് ബ​ഷീ​റി​ന് ര​ണ്ടു വ​ര്‍​ഷം ത​ട​വ്

ഖാ​ര്‍​ത്തൂം: അ​ഴി​മ​തി​ക്കേ​സി​ല്‍ സു​ഡാ​നി​ലെ മു​ന്‍ പ്ര​സി​ഡ​ന്‍റ് ഒ​മ​ര്‍ അ​ല്‍ ബ​ഷീ​റി​ന് ര​ണ്ടു വ​ര്‍​ഷം ത​ട​വ്. 73 വ​യ​സു​കാ​ര​നാ​യ ബ​ഷീ​റി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ളോ​ട് കൂ​ടി​യാണ് ത​ട​വു​ശി​ക്ഷ​ സു​ഡാ​നീ​സ് കോ​ട​തി വി​ധി​ച്ച​ത്. അ​ഴി​മ​തി​യും അ​ന​ധി​കൃ​ത​മാ​യി വി​ദേ​ശ ക​റ​ന്‍​സി കൈ​യി​ല്‍ വ​ച്ച​തും ഉ​ള്‍​പ്പെ​ടെ​യു​ള്ള കേ​സു​ക​ളി​ലാ​ണ് ശി​ക്ഷ വിധിച്ചിരിക്കുന്നത്.

മൂ​ന്നു പ​തി​റ്റാ​ണ്ട് സു​ഡാ​ന്‍ ഭ​രി​ച്ച ബ​ഷീ​റി​നെ ജ​ന​കീ​യ പ്ര​ക്ഷോ​ഭം ​ശ​ക്ത​മാ​യതോടെ പ​ട്ടാ​ളം പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വി​ദേ​ശ ക​റ​ന്‍​സി അ​ട​ക്കം 13 കോ​ടി ഡോ​ള​ര്‍ വ​രു​ന്ന തു​ക ക​ണ്ടെ​ത്തിയിരുന്നു.

You might also like

Comments are closed.