Nature

അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ സഹപ്രവർത്തകൻറെ വെ​ടി​യേ​റ്റ് 23 സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ടു

കാ​ബൂ​ള്‍: കി​ഴ​ക്ക​ന്‍ അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ 23 സു​ര​ക്ഷാ ​സൈ​നി​കാരെ സഹപ്രവർത്തകൻ വെ​ടി​വ​ച്ചു ​കൊ​ന്നു. ഗ​സ്നി പ്ര​വി​ശ്യ​യിലെ സൈ​നി​ക താ​വ​ള​ത്തി​ല്‍ ശ​നി​യാ​ഴ്ചാ​ണ് സം​ഭ​വം. ഭീ​ക​ര സം​ഘ​ട​ന​യാ​യ താ​ലി​ബാ​നു​മാ​യി ബ​ന്ധ​മു​ള്ള സൈ​നി​ക​നാ​ണ് സഹപ്രവർത്തകരെ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്ന സൈ​നി​ക​ര്‍​ക്ക് നേ​രെ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന സ​ഹ​സൈ​നി​ക​ന്‍ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. താ​വ​ള​ത്തി​ലെ എ​ല്ലാ ആ​യു​ധ​ങ്ങ​ളും വെ​ടി​ക്കോ​പ്പു​ക​ളും പി​ടി​ച്ചെ​ടു​ത്ത ശേ​ഷ​മാ​യി​രു​ന്നു ആ​ക്ര​മ​ണം. ഒ​രു സൈ​നി​ക​ന്‍ ഒ​ഴി​കെ ബാ​ക്കി എ​ല്ലാ​വ​രും കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് വി​വ​രം. താ​ലി​ബാ​ന്‍ വ​ക്താ​വ് സ​ബി​യു​ള്ള മു​ജാ​ഹി​ദ് ആ​ക്ര​മ​ണം സ്ഥി​രീ​ക​രി​ച്ചു. അ​തേ​സ​മ​യം, ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച്‌ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പ്ര​തി​രോ​ധ മ​ന്ത്രാ​ലയം അ​റി​യി​ച്ചു.

You might also like

Comments are closed.