Nature

ഗംഗാതീരത്ത് കാലിടറിവീണ് നരേന്ദ്ര മോദി

കാണ്‍പൂര്‍: ഗംഗാ നമാമി പദ്ധതിയുടെ പരിശോധനയ്‌ക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗംഗാ ഘട്ടിലെ പടികളില്‍ കാലുതെറ്റി വീണു. നാഷണല്‍ ഗംഗാ കൗണ്‍സിലിന്‍റെ ഗംഗാ സംരക്ഷണവും വീണ്ടെടുക്കലിന്‍റെ ആദ്യ സമ്മേളനത്തിന് എത്തിയതായിരുന്നു പ്രധാനമന്ത്രി. ഗംഗയുടെ തീരത്തുള്ള പടവുകള്‍ കയറിയപ്പോള്‍ കാല്‍ വഴുതി വീഴുകയായിരുന്നു അദ്ദേഹം. ഉടനെ എസ്.പി.ജി ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ പിടിച്ച്‌ എഴുന്നേല്‍പ്പിച്ചു. വീഴ്ചയില്‍ പ്രധാനമന്ത്രിക്ക് പരിക്കേറ്റിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

You might also like

Comments are closed.