Nature

‘പ്രതി പൂവന്‍ കോഴി’; പുതിയ പോസ്റ്റര്‍ പുറത്ത്

റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പ്രതി പൂവന്‍കോഴി’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു . കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മഞ്ജു വാര്യര്‍ ആണ് നായിക.

ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന് ശേഷം മഞ്ജുവും, റോഷനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ റോഷന്‍ ആന്‍ഡ്രൂസും , അനുശ്രീയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജോജു ജോര്‍ജ് ആയിരുന്നു ചിത്രത്തില്‍ ആദ്യം നായകനായി എത്തിയത്. പിന്നീട് ചില പ്രശ്‌നങ്ങള്‍ കാരണം താരം പിന്മാറുകയായിരുന്നു.

You might also like

Comments are closed.