Nature

യുപിയില്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു തീകൊളുത്തി

ലഖ്‍നൗ: യുപിയില്‍ വീണ്ടും പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത ശേഷം അഗ്നിക്കിരയാക്കി. 90 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ. ഫത്തേപൂര്‍ ജില്ലയിലെ 18 വയസുകാരിയാണ് പീഡിപ്പിക്കപ്പെട്ടത്. ബന്ധുവായ 22കാരനാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ബലാത്സംഗം ചെയ്ത വിവരം മാതാപിതാക്കളെ അറിയിക്കുമെന്ന് പറഞ്ഞതോടെ പ്രതി പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തുകയായിരുന്നു. പെണ്‍കുട്ടിയെ ഇപ്പോള്‍ കാണ്‍പൂരിലെ ലാലാ ലജ്പത് റായി ആശുപത്രിയിലാണ് ചികിത്സിക്കുന്നത് .

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഞ്ചു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്. ഓക്സിജന്റെ സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഫത്തേപുര്‍ ജില്ലാ മജിസ്ട്രേറ്റും പൊലീസ് മേധാവിയും പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചു. പ്രതിക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നു അറിയിച്ചു.

You might also like

Comments are closed.