Nature

പൗരത്വ ബിൽ; പശ്ചിമ ബംഗാളിൽ കലാപം രൂക്ഷമാകുന്നു; 5 ട്രെയിനുകളും 15ഓളം ബസുകളും കത്തിച്ചു

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പശ്ചിമ ബംഗാളിൽ നടക്കുന്ന പ്രക്ഷോഭം കലാപമായി മാറുന്നു. മുര്‍ഷിദാബാദ് ജില്ലയിലെ ലാല്‍ഗോള റെയില്‍വേ സ്‌റ്റേഷനില്‍ നിർത്തിയിട്ടിരുന്ന അഞ്ചു ട്രെയിനുകള്‍ പ്രക്ഷോഭകര്‍ കത്തിച്ചു. ഈ സമയം ട്രെയിനുകളിൽ യാത്രക്കാർ ആരും തന്നെഇല്ലായിരുന്നു. കൂടാതെ 15ബസുകളും പ്രതിഷേധക്കാർ അഗ്നിക്കിരയാക്കിയെന്നാണ് റിപ്പോർട്ട്. റോഡുകള്‍ തടസ്സപ്പെടുത്തി ഗതാഗതവും ട്രെയിന്‍ സര്‍വീസും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ സ്തംഭിപ്പിച്ചിരിക്കുകയാണ്.

ഹൗറ, മുര്‍ഷിദാബാദ് ജില്ലകളിലാണ് പ്രതിഷേധക്കാര്‍ ശനിയാഴ്ച അക്രമം അഴിച്ചുവിട്ടത്. റോഡുകളില്‍ ഗതാഗതം തടസ്സപ്പെടുത്തിയും റെയില്‍വേ സ്‌റ്റേഷനുകളില്‍ തീയിട്ട് ട്രെയിന്‍ സര്‍വീസും തടഞ്ഞു. ബസുകളും പൊതുമുതലുകളും അക്രമികള്‍ തകര്‍ത്തു. സാന്‍ക്രയില്‍ റെയില്‍വേ സ്‌റ്റേഷന്റെ ഒരു ഭാഗം നൂറു കണക്കിനു പ്രക്ഷോഭകര്‍ ഇരച്ചെത്തി അഗ്നിക്കിരയാക്കുകയായിരുന്നു.

You might also like

Comments are closed.