Nature

പൗരത്വ നിയമം ഭരണഘടനാ വിരുദ്ധം; ഹര്‍ജി നല്‍കി ടി എന്‍ പ്രതാപന്‍

ന്യൂഡല്‍ഹി: പൗരത്വ നിയമം ഭരണഘടനാ വിരുദ്ധവും രാജ്യത്തെ വിഭജിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി ടി എന്‍ പ്രതാപന്‍ എം പി ഹര്‍ജിയുമായി സുപ്രീം കോടതിയില്‍. പൗരത്വ നിയമം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 15, 21 ഇവയെ ലംഘിക്കുന്നതാണെന്നും രാജ്യത്ത് മതാടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിക്കാന്‍ ഉള്ള നീക്കമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

അഫ്‌ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള ഹിന്ദു , സിഖ്, ജെയ്ന, പാര്‍സി, ബുദ്ധ മതക്കാര്‍ക്ക് മാത്രം പൗരത്വം നല്‍കാനുള്ള നിയമമാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. എന്നാല്‍ ഇത് തുല്യതക്ക് വേണ്ടിയുള്ള അവകാശം എന്ന ഭരണഘടനയുടെ അടിസ്ഥാന മൂല്യത്തെ തന്നെ തകര്‍ക്കുന്നതാണ് എന്നതാണ് ടി എന്‍ പ്രതാപൻ പറഞ്ഞു. ടി എന്‍ പ്രതാപന് വേണ്ടി അഡ്വക്കേറ്റ് സി ആര്‍ രാകേഷ് ശര്‍മ്മ, അഡ്വ. സുവിധത്ത് എന്നിവര്‍ കോടതിയില്‍ ഹാജരാകും.

You might also like

Comments are closed.