Times Kerala

ഗുരുവായൂർ നഗരസഭ റോഡ് പുനർനിർമ്മാണത്തിന് അരക്കോടിയിലേറെ രൂപ അനുവദിച്ചു

 
ഗുരുവായൂർ നഗരസഭ റോഡ് പുനർനിർമ്മാണത്തിന് അരക്കോടിയിലേറെ രൂപ അനുവദിച്ചു

ഗുരുവായൂർ നഗരസഭ 16, 17 വാർഡുകളിലെ ശ്രീകൃഷ്ണ സ്‌കൂൾ റോഡ്, പെരുമ്പിലാവിൽ റോഡ്, അഗതിമന്ദിരം റോഡ് എന്നിവയുടെ പുനർനിർമ്മാണത്തിന് അമ്പത്തിമൂന്ന് ലക്ഷത്തി എഴുപതിനായിരം രൂപ പാസായി. തൃശൂർ ജില്ലയിലെ ഗുരുവായൂർ നിയോജക മണ്ഡലം എം.എൽ.എ കെ. വി. അബ്ദുൽഖാദറിന്റെ 2019-20ലെ ആസ്തി വികസന പദ്ധതിയിൽ നിന്നാണ് തുക അനുവദിച്ചത്. നഗരസഭ റോഡുകളുടെ ശോചനീയാവസ്ഥയെ മുൻനിർത്തിയാണ് എം.എൽ.എ ഈ വികസന പദ്ധതിക്ക് ശുപാർശ ചെയ്തത്.
റോഡ് ഉയർത്തി ഇന്റർലോക്ക് ടയൽ പാകാനാണ് തീരുമാനം. ഇതിനായി സർക്കാർ നിർദേശങ്ങൾ പാലിച്ച് പ്രവർത്തനം പൂർത്തിയാക്കാൻ ഗുരുവായൂർ നഗരസഭ സെക്രട്ടറി എസ്. ശ്രീകാന്തിനെ ചുമതലപ്പെടുത്തി. ഇതോടെ യാത്രാക്ലേശം നേരിടുന്ന സാധാരണകാർക്ക് ആശ്വാസമേകും.

Related Topics

Share this story