Times Kerala

പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

 
പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

സർക്കാർ/ സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം/ ബിരുദാനന്തര ബിരുദം തലങ്ങളിൽ ഉന്നത വിജയം നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് അവാർഡ് നൽകുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
കേരളത്തിൽ പഠിച്ച സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികളിൽ 2018-19 അധ്യയന വർഷത്തിൽ ബിരുദതലത്തിൽ 80 ശതമാനം മാർക്കോ/ ബിരുദാനന്തര ബിരുദതലത്തിൽ 75 ശതമാനം മാർക്കോ നേടിയവർക്ക് 15,000/- രൂപയാണ് സ്‌കോളർഷിപ്പ്. ബി.പി.എൽ വിഭാഗക്കാർക്കാണ് മുൻഗണന. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മതവിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള എ.പി.എൽ. വിഭാഗത്തെയും പരിഗണിക്കും. വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബവാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in എന്ന വകുപ്പിന്റെ വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി പത്ത്. ഫോൺ: 0471-2300524.

Related Topics

Share this story