Times Kerala

റോട്ടാവൈറസ് പ്രതിരോധ മരുന്ന് വിതരണം; ജില്ലാതല ഉദ്ഘാടനം നടത്തി

 
റോട്ടാവൈറസ് പ്രതിരോധ മരുന്ന് വിതരണം; ജില്ലാതല ഉദ്ഘാടനം നടത്തി

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ 45 ദിവസം പൂര്‍ത്തിയായ കുഞ്ഞുങ്ങള്‍ക്കായി റോട്ടാവൈറസ് പ്രതിരോധ മരുന്ന് വിതരണം ആരംഭിച്ചു. തൊടുപുഴ ജില്ലാ ആശുപത്രിയില്‍ നടന്ന ജില്ലാതല ഉദ്ഘാടനം തൊടുപുഴ നഗരസഭ ചെയര്‍പേഴ്‌സണ്‍ ജെസി ആന്റണി നിര്‍വഹിച്ചു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട് ചടങ്ങില്‍ അധ്യക്ഷനായി. പ്രതിരോധ തുള്ളിമരുന്ന് വിതരണം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍. പ്രിയ നിര്‍വഹിച്ചു. ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ. സുരേഷ് വര്‍ഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ. ഉമാദേവി എം.ആര്‍., മുനിസിപ്പല്‍ കൗണ്‍സിലര്‍ പി.എ.ഷാഹുല്‍ ഹമീദ്, പീഡിയാട്രീഷ്യന്‍ ഡോ. ഗിരീഷ് ഫ്രാന്‍സിസ്, എല്‍.എച്ച്.ഐ. പ്രസന്നകുമാരി.സി.ജി., ജെ.എച്ച്.ഐ. ബിജു.പി., പി.ആര്‍.ഒ. റോണി ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related Topics

Share this story