Times Kerala

ലൈംഗികത ആയുര്‍വേദത്തില്‍

 
ലൈംഗികത ആയുര്‍വേദത്തില്‍

മനുഷ്യന്റെ അടിസ്‌ഥാനപരമായ വികാരമാണ്‌ സെക്‌സ്. കരയുകയും ചിരിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യുന്നപോലെ ശരീരത്തിന്റെ ധര്‍മം. ജീവിതത്തെ നിലനിര്‍ത്തുന്ന മൂന്നു തൂണുകളിലൊന്നായാണ്‌ ആയുര്‍വേദം സെക്‌സിനെ കാണുന്നത്‌. ആഹാരവും ഉറക്കവുമാണ്‌ മറ്റ്‌ രണ്ടു അവശ്യഘടകങ്ങള്‍. അതുകൊണ്ടു തന്നെ നിത്യജീവിതത്തില്‍ നിന്ന്‌ സെക്‌സിനെ മാറ്റി നിര്‍ത്തുന്നതിനോട്‌ ആയുര്‍വേദത്തിന്‌ വിയോജിപ്പാണുള്ളത്‌. പ്രായപൂര്‍ത്തിയായ എല്ലാ ആളുകള്‍ക്കും സ്വാഭാവികമായി ഉണ്ടാകുന്ന ഒരു ജൈവ ചോദനയെന്ന്‌ ആയുര്‍വേദത്തില്‍ സെക്‌സിനെ വിശേഷിപ്പിക്കുന്നു.
ആരോഗ്യകരവും സദാചാരപൂര്‍ണവുമായ ലൈംഗികതയാണ്‌ ആയുര്‍വേദത്തില്‍ നിര്‍ദേശിക്കുന്നത്‌. സന്താനോല്‍പാദനത്തിനു പുറമേ പങ്കാളികള്‍ക്ക്‌ ശാരീരികവും മാനസികവുമായ ആഹ്‌ളാദം നല്‍കുന്നതിനൊപ്പം അവര്‍ തമ്മിലുള്ള വ്യക്‌തിബന്ധം കൂടുതല്‍ ദൃഢമാകുന്നതിനും ഊഷ്‌മളമാകുന്നതിനും ലൈംഗികത സഹായിക്കുന്നു.

Related Topics

Share this story