കാര്യവട്ടം ട്വന്റി-20: വിൻഡീസിന് 171 റൺസ് വിജയ ലക്ഷ്യം
Dec 8, 2019, 20:58 IST
തിരുവനന്തപുരം: കാര്യവട്ടം സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യയ്ക്കെതിരായ രണ്ടാം ട്വന്റി- 20 മത്സരത്തിൽ വിൻഡീസിന് 171 രൺസിന്റെ വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗ് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 170 റൺസെടുത്തു. മത്സരം വിജയിച്ചാൽ പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം. അതേസമയം, കേരളം താരം സഞ്ജു സാംസൺ ഇന്നും കളിക്കാൻ ഇറങ്ങില്ല.