Times Kerala

തിരുവനന്തപുരത്ത് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവതിയെ കയറിപിടിക്കാൻ ശ്രമം: ജാര്‍ഖണ്ഡ് സ്വദേശി അറസ്റ്റിൽ

 
തിരുവനന്തപുരത്ത് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവതിയെ കയറിപിടിക്കാൻ ശ്രമം: ജാര്‍ഖണ്ഡ് സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവതിയെ ആക്രമിക്കാൻ ശ്രമിച്ചതായി പരാതി.സംഭവത്തിൽ ജാര്‍ഖണ്ഡ് സ്വദേശിയായ റാമി(28)നെ കന്റോണ്‍മെന്റ് പോലീസ് അറസ്റ്റു ചെയ്തു. പാളയത്തെ ഹോട്ടലിലെ ശുചീകരണത്തൊഴിലാളിയാണ് ഇയാൾ .ആഹാരം കഴിച്ചശേഷം കൈകഴുകുന്നതിനിടെ യുവതിയെ ഇയാള്‍ കടന്നു പിടിക്കുകയായിരുന്നുവെന്നും ഇവര്‍ ബഹളംവെച്ചുമെന്നാണ് അറിയുന്നത് . തുടര്‍ന്ന് ഹോട്ടലില്‍നിന്നു പുറത്തിറങ്ങിയശേഷം ഭര്‍ത്താവിനെയും പോലീസിനെയും വിളിച്ചറിയിച്ചു.സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ് അക്രമത്തിന് ഇരയായ യുവതി.

Related Topics

Share this story