Times Kerala

ആര്‍ത്തവകാലത്തെ സെക്‌സ് അദ്ഭുതപ്പെടുത്തും

 
ആര്‍ത്തവകാലത്തെ സെക്‌സ് അദ്ഭുതപ്പെടുത്തും

ആര്‍ത്തവം സ്ത്രീ ശരീരത്തിലെ സ്വാഭാവിക പ്രക്രിയയാണെന്നു പറയാം. ആരോഗ്യകരമായ സ്ത്രീ ശരീരത്തിന്റെ ലക്ഷണം.

ഇതുപോലെ സെക്‌സും ആരോഗ്യപരമായ ഗുണങ്ങളുള്ള ഒന്നാണ്. എന്നാല്‍ ആര്‍ത്തവസമയത്തെ സെക്‌സിനെക്കുറിച്ചു പലര്‍ക്കും പല അഭിപ്രായങ്ങളും തെറ്റിദ്ധാരണകളുമുണ്ടെന്നതാണ് വാസ്തവം.

ആര്‍ത്തവസമയത്തുള്ള സെക്‌സിനെക്കുറിച്ചുള്ള ചില വസ്തുതകളെക്കുറിച്ചറിയൂ,

പങ്കാളികള്‍ക്കു സ്വീകാര്യമെങ്കില്‍ ആര്‍ത്തവസെക്‌സ് ഒഴിവാക്കേണ്ടതില്ലെന്നതാണ് വാസ്തവം. ഇതുകൊണ്ട് ആരോഗ്യത്തിനു ദോഷംവരുന്നില്ല.

ആര്‍ത്തവവേദന കുറയ്ക്കാന്‍ ഏറെ സഹായകമാണ്. വജൈനല്‍ ഓര്‍ഗാസമാണ് കൂടുതല്‍ സഹായകം.

ആര്‍ത്തവരക്തം അശുദ്ധിയുള്ളതുമാണെന്നും അണുബാധയ്ക്കിട വരുത്തുമെന്നും പലരും കരുതുന്നു.എന്നാല്‍ ഇതില്‍ വാസ്തവമില്ല. ഇതില്‍ നിന്നും അണുബാധയുണ്ടാകുകയുമില്ല.

ഓര്‍ഗാസം കാരണം ആര്‍ത്തവരക്തത്തോടൊപ്പം പുറത്തു വരുന്ന എന്‍ഡോമെട്രിയല്‍ ലൈനിംഗ് പെട്ടെന്നു പുറത്തു വരും. ഇത് വേദന കുറയ്ക്കും, ആര്‍ത്തവദിവസങ്ങളുടെ നീളവും കുറയ്ക്കും. ബ്ലീഡിംഗ് പെട്ടെന്നുണ്ടാകുമെന്നര്‍ത്ഥം.

ആര്‍ത്തവരക്തം നല്ലൊരു ലൂബ്രിക്കന്റായി പ്രവര്‍ത്തിയ്ക്കുന്നതു കൊണ്ടുതന്നെ ഈ സമയത്ത് വജൈനല്‍ ഡ്രൈനസുണ്ടാകില്ല. ഇതില്‍ നിന്നുള്ള അസ്വസ്ഥതകളും.

ആര്‍ത്തവസെക്‌സിലൂടെയും ഗര്‍ഭധാരണം അപൂര്‍വമായുണ്ടാകും. പ്രത്യേകിച്ചും കൃത്യമായ ആര്‍ത്തവചക്രമില്ലെങ്കില്‍. ഓവുലേഷന്‍ ആര്‍ത്തവത്തോടടുത്ത ദിവസമെങ്കില്‍ ഇതിനു സാധ്യതയേറെയാണ്. കാരണം പുരുഷബീജങ്ങള്‍ക്ക് 7 ദിവസം വരെ ജീവനോടെയിരിയ്ക്കാന്‍ സാധിയ്ക്കും.

ഗര്‍ഭാശയഗളം കൂടുതല്‍ തുറന്നിരിയ്ക്കുന്നതിനാല്‍ ഈ സമയത്തെ സെക്‌സ് ചിലരിലെങ്കിലും വേദനയുണ്ടാക്കാറുണ്ടെന്നതും വാസ്തവമാണ്.

ആര്‍ത്തവകാലത്ത് 30 ശതമാനം പങ്കാളികള്‍ സെക്‌സിലേര്‍പ്പെടാറുണ്ടെന്നതാണ് വാസ്തവം.

Related Topics

Share this story