Times Kerala

ഓവുലേഷൻ സമയത്ത് സ്ത്രീ ശരീരം കൂടുതൽ അഴകുള്ളതാകുന്നു…കാരണങ്ങൾ!

 
ഓവുലേഷൻ സമയത്ത് സ്ത്രീ ശരീരം കൂടുതൽ അഴകുള്ളതാകുന്നു…കാരണങ്ങൾ!

മാസമുറയ്ക്കു ശേഷം ബീജവുമായി ചേര്‍ന്ന് ഭ്രൂണരൂപീകരണത്തിനുവേണ്ടി ശരീരം അണ്ഡോല്‍പാദനം നടത്തുന്ന വേളയാണ് ഓവുലേഷൻ .ഈ സമയത്തു സ്ത്രീകൾ പൊതുവെ സുന്ദരിയായി കാണപ്പെടും

ആര്‍ത്തവചക്രത്തിന്റെ നീളമനുസരിച്ചാണ് ഓവുലേഷന്‍ തീരുമാനിയ്ക്കപ്പെടുന്നത്. 28 ദിവസമുള്ള ആര്‍ത്തവചക്രത്തില്‍ 14-ാമത്തെ ദിവസമാണ് അണ്ഡവിസര്‍ജനം നടക്കുക.

അണ്ഡവിസര്‍ജ്ജന സമയത്ത് ഈസ്ട്രജന്‍ വര്‍ദ്ധിക്കുകയും രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുന്നത് വഴി കവിളുകളും ചുണ്ടും തുടുക്കുകയും ചെയ്യും. ഈ സമയത്ത് സ്ത്രീകള്‍ കൂടുതല്‍ സുന്ദരികളാകാനുള്ള ഒരു കാരണമാണിത്.

നിതംബം ഒരിഞ്ചോളം ചുരുങ്ങുകയും ശരീരത്തിന് കൂടുതല്‍ ആകാരംഭംഗി തോന്നുകയും ചെയ്യും. കൃഷ്ണമണി അല്പം വലുതാവുകയും, സ്തനങ്ങള്‍ കൂടുതല്‍ രൂപഭംഗിയോടെ കാണപ്പെടുകയും ചെയ്യും.

അണ്ഡവിസര്‍ജ്ജന സമയത്ത് കരുത്തും, ഏറ്റവും ഉത്പാദനശേഷിയുമുള്ള പുരുഷനെ ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കാനായി സ്ത്രീ ശരീരം ആകര്‍ഷിക്കാന്‍ ശ്രമിക്കും. ഇക്കാര്യത്തില്‍ സാധ്യമായത്ര സ്ത്രൈണത ഉണ്ടാകും. ഈ സമയത്ത് സ്ത്രീ അബോധപൂര്‍വ്വം പുരുഷനെ ആകര്‍ഷിക്കാന്‍ ശ്രമിക്കും.

അണ്ഡവിസര്‍ജ്ജന സമയത്ത് സ്ത്രീകള്‍ക്ക് മാനസികസമ്മര്‍ദ്ദം മറ്റ് സമയങ്ങളെ അപേക്ഷിച്ച് കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്. തലവേദന അനുഭവപ്പെടുന്നത് കുറയുകയും, സ്വയം ഒരു പോസിറ്റീവ് മൂഡ് അനുഭവപ്പെടുകയും ചെയ്യും.

ഈ സമയത്ത് ശരീരത്തിന് സുഗന്ധവും, കൂടുതല്‍ തീവ്രതയുള്ള സ്വരവും അനുഭവപ്പെടും. പുരുഷന്‍ ഇവയില്‍ വശീകരിക്കപ്പെടുകയും ചെയ്യും.

സ്ത്രീകളില്‍ ലൈംഗിക താല്‍പര്യം കൂടുതലുണ്ടാകുന്ന സമയമാണിത്. ഇത് ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ കാരണമാണ്. ലൈംഗികതാല്‍പര്യം കൂടുന്നത് പുതിയ ഉല്‍പാദനത്തിനായുള്ള ഒരു സ്വഭാവമാണെന്നു തന്നെ പറയാം.യോനീഭാഗത്തെ സ്രവങ്ങള്‍ വര്‍ദ്ധിയ്ക്കുന്നതുകൊണ്ടേുതന്നെ ഈ സമയത്തെ സെക്‌സും ഏറെ സുഖകരവും ആസ്വാദ്യവുമാകും.

Related Topics

Share this story