Times Kerala

പോണ്‍, ആസ്വദിക്കു അമിതമാകാതെ..

 
പോണ്‍, ആസ്വദിക്കു അമിതമാകാതെ..

കൗമാരം തുടങ്ങി കഴിഞ്ഞാല്‍ മാനസികമായും ശാരീരികമായും ലൈംഗിക വളര്‍ച്ച സംഭവിക്കുന്നു , ഈ കാലഘട്ടത്തില്‍ ഇവര്‍ കുഴപ്പങ്ങളില്‍ ചെന്ന് ചാടാനുള്ള സാധ്യത ഏറെയാണ് .അതില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് പോണ്‍ അഡിക്ക്ഷന്‍. ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവുമൂലം തന്നെയാണ് പോണ്‍ അഡിക്ക്ഷന്‍ അഥവാ നീല ചിത്രങ്ങളോടുള്ള അമിതമായ ആസക്തി ഉണ്ടാകുന്നത് ‘ കാണുന്നതെന്തിനെയും അന്തമായി വിശ്വസിക്കുകയും അത് ആസ്വാദനത്തിനുപരിയായി ചെയ്തു നോക്കണം എന്നാ തോന്നല്‍ ഉണ്ടാവുകയും ചെയ്യുമ്പോള്‍ ഈ അഡിക്ക്ഷന്‍ അപകടകരമാവുന്നു. എന്നാല്‍ പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത് കൗമാരക്കാരില്‍ മാത്രമല്ല പ്രായപൂര്‍ത്തിയായവരിലും പോണ്‍ അഡിക്ക്ഷന്‍ സംഭവിക്കുന്നു എന്നാണ്. ഇത്തരം കാര്യങ്ങള്‍ പലപ്പോഴും ബന്ധങ്ങളില്‍ വിള്ളലുകള്‍ സൃഷ്ട്ടിക്കുന്നു.

ലൈംഗിക ദൃശ്യങ്ങളുടെ അമിതമായ ആസ്വദിക്കല്‍ പ്രവണതയെ തുടര്‍ന്ന് പങ്കാളിയുടെ മതിപ്പു കുറയ്ക്കാനും വിശ്വാസം നഷ്ടപെടനും ഏറെ സാധ്യത ഉണ്ടാകുന്നു .മാത്രമല്ല പങ്കാളിയോടുള്ള താല്‍പ്പര്യം കുറയുമെന്നും ലൈംഗികബലഹീനതകള്‍ ഉണ്ടാകാന്‍ വഴിയോരുക്കുമെന്നുംപഠനങ്ങള്‍ തെളിയിക്കുന്നു . എന്നാല്‍ മിതമായ രീതിയില്‍ നീലച്ചിത്രങ്ങള്‍ ആസ്വദിക്കുന്ന ദമ്പതികള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടും എന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്.
പശ്ചിമ ഒന്റാരിയോ സര്‍വകലാശാലയിലെ ഒരു പിഎച്ച്ഡി വിദ്യാര്‍ത്ഥിനിയുടെ പഠനമാണ് പോണ്‍ കാഴ്ചയ്‌ക്കെതിരേ മുമ്പ് ഇറങ്ങിയിരിക്കുന്ന സിദ്ധാന്തങ്ങളെയെല്ലാം പൊളിച്ചടുക്കിയിരിക്കുന്നത്. വിവാഹിതരായവരും പങ്കാളികളുമായി ഒമ്പതിലധികം വര്‍ഷം ഒന്നിച്ചു താമസിക്കുന്നവരുമായ അനേകം യുവാക്കളെ ഇവര്‍ പഠനത്തിന് വിധേയമാക്കിയത്. ഇതില്‍ പോണ്‍ അഡിക്ഷന്‍ ഉള്ളവരെയും ഇല്ലാത്തവരെയും വേര്‍തിരിക്കുകയും ചെയ്തു

സെക്‌സ് മാഗസിന്‍ പതിവായി കാണുന്നവരും അതിലെ യുവ മോഡലുകളുടെ നഗ്നദൃശ്യങ്ങള്‍ അടങ്ങുന്ന സെന്റര്‍ സ്‌പ്രെഡ് പതിവായി ആസ്വദിക്കുകയും ചെയ്തിരുന്ന യുവാക്കളെയായിരുന്നു ഒരു വിഭാഗത്തില്‍ പെടുത്തിയത്. ഈ വിഭാഗക്കാര്‍ മാന്യന്മാരെന്ന വിശ്വസിക്കുന്നവരേക്കാള്‍ പങ്കാളിയുമായി അതിശക്തമായ ബന്ധം നില നിര്‍ത്തുന്നതായി കണ്ടെത്തുകയായിരുന്നു. ഇത്തരക്കാര്‍ക്ക് ലൈംഗികദൃശ്യങ്ങള്‍ ആസ്വദിക്കുന്നത് കൊണ്ട് പങ്കാളിയോടുള്ള സ്‌നേഹം ഒട്ടും കുറയുന്നില്ലെന്നും എതിര്‍വിഭാഗത്തേക്കാള്‍ കൂടുതലാണെന്നും പഠനം വ്യക്തമാക്കി.

ലൈംഗിക വിദ്യാഭ്യാസം മൂലം നീല ചിത്രങ്ങളോടുള്ള അമിതമായ ആസക്ത്തി കുറയ്ക്കാനും മറ്റു പല കാര്യങ്ങളിലേക്ക് മനസ്സിനെ നിയന്ത്രിച്ചു പ്രവര്‍ത്തിക്കാനും സാധ്യമാകും . ഇന്റര്‍നെറ്റ്‌ന്‍റെ ദുരുപയോഗം നിയന്ത്രിക്കുന്നതും ഒരു പരിതിവരെ പോണ്‍ അഡിക്ക്ഷന്‍ കുറയ്ക്കും .

Related Topics

Share this story