Times Kerala

വന്ധ്യത അകറ്റാൻ ആയുർവേദം

 
വന്ധ്യത അകറ്റാൻ ആയുർവേദം

വന്ധ്യത കൊണ്ട് ബുദ്ധിമുട്ടിലാകുന്ന ദമ്പതികള്‍ക്ക് ആയുര്‍വ്വേദം നിഷ്‌കര്‍ഷിയ്ക്കുന്ന ഒന്നാണ് സ്വേദനപ്രക്രിയ. ഇതിലൂടെ ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളുന്നു. ശരീരത്തെ ശുദ്ധീകരിയ്ക്കപ്പെടുന്നതിലൂടെ വന്ധ്യതാ ചികിത്സ ഫലം കണ്ട് തുടങ്ങുന്നു.

ആയുര്‍വ്വേദം നിഷ്‌കര്‍ഷിയ്ക്കുന്ന മറ്റൊരു ചികിത്സാവിധിയാണ് വാമനം. ഈ ചികിത്സ ആരംഭിയ്ക്കുന്നതിലൂടെ ശരീരം ദഹിക്കാതെ കിടക്കുന്ന പല വസ്തുക്കളേയും പുറത്തേക്ക് തള്ളുന്നു.
ഉണങ്ങിയ ആല്‍മരത്തിന്റെ തോല്‍ ആണ് മറ്റൊന്ന്. ഇതില്‍ പഞ്ചസാര മിക്‌സ് ചെയ്ത് കഴിയ്ക്കുന്നത് വന്ധ്യതാപരിഹാരത്തിന് ആയുര്‍വ്വേദം നിഷ്‌കര്‍ഷിച്ചിട്ടുള്ള മാതൃകകളില്‍ ഉത്തമമാണ്.

അശ്വഗന്ധ ചൂര്‍ണം കഴിയ്ക്കുന്നത് സ്‌പേം അളവും ആരോഗ്യവും വര്‍ദ്ധിപ്പിയ്ക്കുന്നു. ആയുര്‍വ്വേദ വിധിപ്രകാരം വന്ധ്യതയ്ക്ക് ഉത്തമ പരിഹാരമാണ് ഇത് എന്നത് തന്നെയാണ് കാരണം.

ത്രിഫല ചൂര്‍ണം ശരീരത്തിലുണ്ടാകുന്ന തടസ്സങ്ങളെയെല്ലാം ഇല്ലാതാക്കുന്നു. വന്ധ്യതാചികിത്സയില്‍ ഫലപ്രദമായ ഒന്നാണ് ത്രിഫല ചൂര്‍ണം.

ശതാവരി കിഴങ്ങ് കഴിയ്ക്കുന്നത് സ്ത്രീകളിലെ വന്ധ്യതയെ ഇല്ലാതാക്കാനുള്ള ഉത്തമ ഔഷധമാണ്

Related Topics

Share this story