Times Kerala

സെക്‌സില്ലെങ്കില്‍ ലിംഗവലുപ്പം?

 
സെക്‌സില്ലെങ്കില്‍ ലിംഗവലുപ്പം?

സെക്‌സ് കേവലം ശാരീരിക സുഖം നേടാനുള്ള ഒന്നല്ല. ആരോഗ്യ പരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നു കൂടിയാണ്. സെക്‌സ് പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങളും നല്‍കുന്നുണ്ട്. ഇതില്‍ ശാരീരികം മാത്രമല്ല, മാനസികമായ ഗുണങ്ങളും ഉള്‍പ്പെടുന്നുമുണ്ട്.

സെക്‌സ് കുറയുന്നത് അല്ലെങ്കില്‍ ഇല്ലാതിരിയ്ക്കുന്നത് സ്ത്രീയുടേയും പുരുഷന്റേയും ശരീരത്തെ പല തരത്തിലും ബാധിയ്ക്കുന്നുണ്ട്. കാരണം സെക്‌സ് സമയത്തു പുറപ്പെടുവിയ്ക്കുന്ന പല ഹോര്‍മോണുകളും പല ആരോഗ്യ ഗുണങ്ങളും നല്‍കുന്നവയുമാണ്.ദിവസവും സെക്‌സിലേര്‍പ്പെടുന്നതു സംബന്ധിച്ച് പലര്‍ക്കും പല തെറ്റായ ധാരണകളുമുണ്ട്. ഇത് ആരോഗ്യത്തിനു ദോഷകരമാണെന്നാണ ഒരു വിഭാഗത്തിന്റെ വിശ്വാസം. ദിവസവും സെക്‌സെങ്കില്‍ ബീജത്തിന്റെ ഗുണം കുറയും, വന്ധ്യതാ പ്രശ്‌നങ്ങളുണ്ടാകും തുടങ്ങിയ തെറ്റിദ്ധാരണകളും പലര്‍ക്കുമുണ്ട്.

എന്നാല്‍ ദിവസവും സെക്‌സ് ആരോഗ്യത്തിന് ഏറെ നല്ലതാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. പല അസുഖങ്ങളും, എന്തിന് ഹാര്‍ട്ട് അറ്റാക്ക പോലുളള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഇത് ഏറെ ഗുണകരവുമാണ്. നല്ലൊരു വ്യായാമമായും ഇതെടുക്കാം. സ്ത്രീ പുരുഷന്മാര്‍ക്ക് ആരോഗ്യകരമായ ഗുണങ്ങള്‍ നല്‍കുന്ന ചിലത്. സെക്‌സ് ഏതു ദിവസം എത്ര സമയം എന്നിങ്ങനെ പ്രത്യേക കണക്കുകള്‍ പറയാനാകാത്തതാണ്. ഇതെല്ലാം പങ്കാളികളുടെ സൗകര്യമനുസരിച്ചെന്നു വേണം, പൊതുവായി പറയാന്‍.ദിവസും സെക്സിലേര്‍പ്പെടുന്നത് വഴി നിങ്ങള്‍ക്ക് സമ്മര്‍ദ്ധമില്ലാത്തതും ആരോഗ്യകരവുമായ ഒരു ജീവിതം സാധ്യമാകും.

സെക്സ് മനുഷ്യശരീരത്തില്‍ ഉണ്ടാക്കുന്ന സ്വാധീനങ്ങളെക്കുറിച്ച് നടത്തിയ ഒരു പഠനത്തില്‍ ഒരു ആഴ്ചയില്‍ 3 തവണ വീതം സെക്സിലേര്‍പ്പെടുന്നത് 10 വര്‍ഷം പ്രായക്കുറവ് തോന്നിപ്പിക്കാന്‍ സഹായിക്കും എന്നാണ് കണ്ടെത്തിയത്.ഈ സമയത്ത് ശരീരം പുറപ്പെടുവിക്കുന്ന ഡിഹൈഡ്രോപിയാന്‍ഡ്രോസ്റ്റിറോണ്‍ നല്ല ചര്‍മമുണ്ടാകാനും സഹായിക്കും.ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുന്നതിന് സെക്‌സ് സഹായിക്കും. ഇത് ശരീരത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും.ഫഌ ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണ് സെക്‌സ്. ഈ സമയത്ത് ശരീരം പുറപ്പെടുവിയ്ക്കുന്ന പല വസ്തുക്കളും ഫഌവിനെതിരെ പ്രവര്‍ത്തിയ്ക്കുന്നു.

സെക്‌സ് കുറയുന്നത് പുരുഷ ശരീരത്തിന്റെ ആരോഗ്യത്തെ പല തരത്തിലും ബാധിയ്ക്കുന്നു. ഇതെക്കുറിച്ചു കൂടുതലറിയൂ,

പുരുഷന്മാരുടെ പ്രോസ്‌റ്റേറ്റിനെ അഥവാ വൃഷണത്തെ ബാധിയ്ക്കുന്ന ഒന്നാണ് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍

സെക്‌സില്ലാത്തത് പുരുഷന്മാരില്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കും. ശുക്‌ളവിസര്‍ജനം പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ സാധ്യത 19 ശതമാനം കുറയ്ക്കുമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.സ്ഖലനത്തിലൂടെ ബീജം പുറപ്പെടുവിയ്ക്കുന്നത് ഈ ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്ന ഒന്നാണ്. സെക്‌സ് ഇതിനുള്ള നല്ലൊരു വഴിയും. സ്വാഭാവിക വഴിയിലൂടെയാണ് സ്വയംഭോഗത്തേക്കാള്‍ നല്ല രീതിയില്‍ ബീജം പുറപ്പെടുവിയ്ക്കുന്നത്.

45 കഴിഞ്ഞവരില്‍ സെക്‌സിന്റെ അഭാവം ഡിപ്രഷനുള്ള പ്രധാന കാരണങ്ങളിലൊന്നായി പറയപ്പെടുന്നു. സെക്‌സ് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതു തന്നെ കാരണം.ഡിപ്രഷന്‍ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് സെക്‌സ്. ഇതുവഴി ഡിപ്രഷനു കാരണമാകുന്ന കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ ഉല്‍പാദനം കുറയ്ക്കുവാന്‍ സാധിയ്ക്കുന്നു. മാനസിക ആരോഗ്യത്തിനു സഹായിക്കുന്നു. ഡിപ്രഷന്‍ മാത്രമല്ല സ്‌ട്രെസ്, ടെന്‍ഷന്‍ പ്രശ്‌നങ്ങളും കുറയ്ക്കാന്‍ ഇത് ഏറെ ഉത്തമമാണ്എന്‍ഡോര്‍ഫിന്‍, ഡോപാമൈന്‍ എന്നീ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്നത് വഴി സെക്സ് മാനസിക സമ്മര്‍ദ്ദം അകറ്റാന്‍ സഹായിക്കും. ഇവ ഫീല്‍ ഗുഡ് ഹോര്‍മോണുകള്‍ എന്നാണ് അറിയപ്പെടുന്നത്.സെക്‌സ് സമയത്ത് സ്ത്രീ, പുരുഷ ശരീരങ്ങളില്‍ നിന്നും എന്‍ഡോര്‍ഫിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട്. ഇത് പ്രകൃതിദത്ത വേദന സംഹാരിയാണ്.ഡിപ്രഷനുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഈ സമയത്ത് ശരീരം പുറപ്പെടുവിയ്ക്കുന്ന ഹോര്‍മോണുകള്‍ ഡിപ്രഷന്‍ തടയാന്‍ സഹായിക്കും.

ഗ്രീസില്‍ നടത്തിയ ഒരു പഠനം തെളിയിക്കുന്നത് രതിമൂര്‍ച്ഛയുടെ ആവൃത്തി പുരുഷന്മാരിലെ സ്തനാര്‍ബുദത്തില്‍ സ്വാധീനം ചെലുത്തുന്നതായാണ്. യഥാര്‍ത്ഥത്തില്‍, സ്തനാര്‍ബുദമുള്ള പുരുഷന്മാര്‍ രോഗമില്ലാത്ത പുരുഷന്മാരേക്കാള്‍ കുറച്ച് മാത്രം രതിമൂര്‍ച്ഛ അനുഭവിച്ചവരാണ്. അതായത് പുരുഷന്മാരിലുണ്ടാകുന്ന സ്തനാര്‍ബുദം കുറയ്ക്കാന്‍ സെക്‌സ് സഹായിക്കുന്നവെന്നര്‍ത്ഥം.

ശരിയായ രീതിയില്‍ സ്ഖലനം നടക്കാത്ത പുരുഷന്മാരില്‍ സ്വപ്‌നസ്ഖലനം നടക്കാനുള്ള സാധ്യത ഏറെയാണ്. സെക്‌സ് ടെന്‍ഷനില്‍ നിന്നും മോചനം നേടാന്‍ ശരീരം തന്നെ തേടുന്ന വഴിയെന്നു വേണമെങ്കില്‍ പറയാം. സ്വപ്‌നസ്ഖലനം അതായത് ഉറക്കത്തില്‍ അറിയാതെ ശരീരത്തില്‍ നിന്നും ബീജം പുറപ്പെടുവിയ്ക്കുന്ന അവസ്ഥ സെക്‌സ് ലൈഫില്ലാത്തവരില്‍ കൂടുതലാണെന്നു വേണം, പറയാന്

ഉദ്ധാരണക്കുറവ് പല പുരുഷന്മാരേയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ്. ഇതിന് പല വിധത്തിലുള്ള കാരണങ്ങളുണ്ട്. ഇതിലൊന്നാണ് സെക്‌സിന്റെ കുറവ്. ഇടയ്ക്കിടെയുള്ള സെക്‌സ് ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണെന്നു വേണം, പറയാന്‍. സെക്‌സ് ജീവിതത്തിന്റെ കുറവ് ഉദ്ധാരണ പ്രശ്‌നങ്ങള്‍ വരുത്തി വയ്ക്കും

സെക്‌സ് കലോറി കത്തിച്ചു കളയുന്ന നല്ലൊരു വ്യായാമമാണ്. ഇതില്ലാതിരിയ്ക്കുന്നത് തടി കൂടാനും ഫിറ്റ്‌നസ് നഷ്ടപ്പെടുവാനുമെല്ലാം കാരണവുമാകാം, പ്രത്യേകിച്ചു മറ്റു വ്യായാമങ്ങളില്ലെങ്കില്‍. സെക്‌സിലൂടെ അധികം കലോറി കത്തിപ്പോകുകയാണ് ചെയ്യുന്നത്തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് സെക്‌സ്. ഇത് അരമണിക്കൂറില്‍ ശരീരത്തിലെ കൊഴുപ്പ് 75-150 കലോറി വരെ കുറയ്ക്കും.സെക്സ് കഠിനമായ വ്യായാമങ്ങള്‍ക്കും എക്സര്‍സസൈസുകള്‍ക്കും പകരമാകും. ആഴ്ചയില്‍ 3 തവണ 15 മിനുട്ടെങ്കിലും സെക്സിലേര്‍പ്പെടുന്നത് വര്‍ഷം 75 മൈല്‍ ജോഗ്ഗിങ്ങ് നടത്തുന്നതിന് സമാനമാണ

സെക്‌സില്ലാത്തത് പുരുഷലിംഗത്തിന്റെ വലിപ്പം കാലക്രമേണ കുറയാനും കാരണമാകാറുണ്ട്.വ്യായാമക്കുറവ് എന്നു വേണമെങ്കില്‍ വിശേഷിപ്പിയ്ക്കാം. ഇത് ഈ ഭാഗത്തേയ്ക്കുള്ള രക്തപ്രവാഹത്തെ ബാധിയ്ക്കുന്നു. ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്ക് ഇട വരുത്തും. ഉദ്ധാരണം ഈ ഭാഗത്തേയ്ക്കുള്ള രക്തയോട്ടവും ഓക്‌സിജന്‍ പ്രവാഹവുമെല്ലാം വര്‍ദ്ധിപ്പിയ്ക്കും. സെക്‌സില്ലാത്തത്, കുറയുന്നത് ഇതുകൊണ്ടുതന്നെ ലിംഗാരോഗ്യത്തിന് ദോഷകരവുമാണ്. പുരുഷ ലിംഗത്തിന്റെ ഉറപ്പിനും ആരോഗ്യത്തിനും സഹായിക്കുന്ന ഒരു പ്രധാന വഴിയാണിത്.

Related Topics

Share this story