വർക്ഔട്ട് വീഡിയോ പങ്കുവച്ച് ടെന്നീസ് താരം സാനിയ മിർസ!
Dec 6, 2019, 11:12 IST
ഇന്ത്യൻ ടെന്നീസ് താരം സാനിയ മിര്‍സയുടെ വർക്ഔട്ട് വിഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കഠിനമായ പരിശീലനത്തിനൊപ്പം ജിമ്മിലും ഏറെ സമയം ചെലവഴിച്ച് സാനിയ മിര്‍സ വ്യായാമത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.
പാകിസ്താൻ ക്രിക്കറ്റ് താരം ഷൊഹൈബ് മാലിക്കിനെ വിവാഹം ചെയ്ത സാനിയ മിർസ കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞ് ഉണ്ടായതിന് പിന്നാലെ ടെന്നീസിൽ നിന്ന് വിട്ട് നിന്ന താരം, ഇപ്പോൾ തടി കുറച്ചതിനു പിന്നിലുള്ള രഹസ്യം ആരാധകരുമായി പങ്കുവയ്ക്കുകയാണ്. തടി കുറയ്ക്കാൻ തീരുമാനിച്ചതിനു പിന്നാലെ ഓരോ ദിവസവും നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും താരം ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കുന്നു.