Times Kerala

499 രൂപയ്ക്ക് മതിവരുവോളം ബിയറും ബിരിയാണിയും; ഓഫർ നൽകിയ ബാറുടമക്ക് എട്ടിന്റെ പണികൊടുത്തത് എക്സൈസ്

 
499 രൂപയ്ക്ക് മതിവരുവോളം ബിയറും ബിരിയാണിയും; ഓഫർ നൽകിയ ബാറുടമക്ക് എട്ടിന്റെ പണികൊടുത്തത് എക്സൈസ്

499 രൂപയ്ക്ക് മതിവരുവോളം ബിയറും ബിരിയാണിയും.! എങ്ങനുണ്ട് ഓഫർ, മദ്യപാനികൾ കേട്ടാൽ ഒരു സുഖമൊക്കെ തോന്നും പക്ഷെ എക്സൈസിനു സംഗതി അത്ര സുഖിച്ചില്ല. പാലക്കാട്ടെ ഒരു പ്രമുഖ ബാർ ഹോട്ടലാണ് ബിയറടിയ്ക്കാൻ ഓഫർ നൽകി കുടുങ്ങിയത്. ഡിസംബർ എട്ടിന് ഞായറാഴ്ച ഉച്ചക്ക് 12 മുതൽ മൂന്നു മണി വരെയായിരുന്നു ഓഫർ സമയം.എന്നാൽ ഓഫർ സന്ദേശം എക്സൈസിന്റെ ഓഫീസിലെത്തിയതോടെ ഉദ്യോഗസ്ഥർ ബാറുടമക്ക് പണികിട്ടി.ഓഫർ നൽകി മദ്യം വിൽക്കുന്നത് കുറ്റകരമാണ്. ബാറിനെതിരെ അബ്കാരി നിയമ പ്രകാരം കേസെടുത്തു.ലൈസൻസ് വ്യവസ്ഥ ലംഘിച്ചതിനെതിരെയാണ് കേസെന്ന് പാലക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ. സതീഷ് പറഞ്ഞു. കാൽലക്ഷംരൂപവരെ പിഴലഭിക്കാവുന്ന കേസാണിതെന്ന് അധികൃതർ വ്യക്തമാക്കി.

Related Topics

Share this story