അമ്മാന്: ജോര്‍ദാനില്‍ വീടുകള്‍ക്ക് തീപിടിച്ച് പാക് സ്വദേശികള്‍ മരിച്ചു. ഏഴ് കുട്ടികളും നാല് സ്ത്രീകളും അടക്കം 13 പേരാണ് കൊല്ലപ്പെട്ടത്. മൂന്നു പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. തലസ്ഥാനമായ അമ്മാനിലെ പടിഞ്ഞാറന്‍ ഗ്രാമപ്രദേശമായ സൗത്ത് ഷൗനയിലാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.