തൃശൂര്‍: കുന്നംകുളം താലൂക്ക് ആസ്ഥാന മന്ദിരത്തിന്റെ നിര്‍മാണം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന് പറഞ്ഞു. കുന്നംകുളം കക്കാട് മിനി സിവില്‍ സ്റ്റേഷനില്‍ ലാന്റ് ട്രൈബ്യൂണല്‍ ഓഫീസിന്റെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
താലൂക്ക് ആസ്ഥാനമന്ദിരത്തിനായി 10 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഇതിന് സാങ്കേതികാനുമതി ലഭിച്ചിട്ടുണ്ട്. നഗര പരിധിയില്‍ തന്നെ താലൂക്ക് ആസ്ഥാന മന്ദിരത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്തിയതായും മന്ത്രി അറിയിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കുന്നംകുളം താലൂക്കില്‍ നിന്നും 3000 പട്ടയങ്ങള്‍ വിതരണം ചെയ്തുവെന്നും മന്ത്രി എ സി മൊയ്തീന് കൂട്ടിച്ചേര്‍ത്തു.
കുന്നംകുളം താലൂക്ക് ആസ്ഥാന മന്ദിരത്തിന്റെ നിര്‍മാണം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് എ സി മൊയ്തീന്
You might also like