Nature

ബാ​ല​ന്‍ ഡി ​ഓ​ര്‍ ല​യ​ണ​ല്‍ മെ​സി​ക്ക്

പാ​രീ​സ്: മി​ക​ച്ച ഫു​ട്ബോ​ള്‍ താ​ര​ത്തി​നു​ള്ള 2019ലെ ബാ​ല​ന്‍ ഡി ​ഓ​ര്‍ പു​ര​സ്കാ​രം ബാ​ഴ്സ​ലോ​ണ​യു​ടെ അ​ര്‍​ജ​ന്‍റൈ​ന്‍ സൂ​പ്പ​ര്‍ താ​രം ല​യ​ണ​ല്‍ മെ​സി​ ഏറ്റുവാങ്ങി. ഇ​ത് ആ​റാം ത​വ​ണ​യാ​ണ് ബാ​ല​ന്‍ ഡി ​ഓ​ര്‍ പു​ര​സ്കാ​രം മെ​സി​ക്ക് ലഭിക്കുന്നത് .

ലി​വ​ര്‍​പൂ​ളി​ന്‍റെ ഹോ​ള​ണ്ട് താ​രം വി​ര്‍​ജി​ല്‍ വാ​ന്‍ ഡി​ക്കി​നെ പി​ന്ത​ള്ളി​യാ​ണ് ഇ​ത്ത​വ​ണ മെ​സി നേ​ട്ടം സ്വന്തമാക്കിയത്. 2009, 2010, 2011, 2012, 2015 വ​ര്‍​ഷ​ങ്ങ​ളി​ലാ​ണ് മെ​സി ബാ​ല​ന്‍ ഡി ​ഓ​ര്‍ സ്വ​ന്ത​മാ​ക്കി​യ​ത്. സെ​പ്റ്റം​ബ​റി​ല്‍​ന​ട​ന്ന ഫി​ഫ ദ ​ബെ​സ്റ്റ് പു​ര​സ്കാ​ര​വും മെ​സി​ക്കാ​യി​രു​ന്നു.

വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ അ​മേ​രി​ക്ക​യു​ടെ മേ​ഗ​ന്‍ റ​പി​നോ​യ്ക്കാ​ണ് ബാ​ല​ന്‍ ഡി ​ഓ​ര്‍. യു​എ​സി​നെ ലോ​ക കി​രീ​ട​ത്തി​ല്‍ ഒ​രി​ക്ക​ല്‍​ക്കൂ​ടി മു​ത്ത​മി​ടാ​ന്‍ സ​ഹാ​യി​ച്ച​താ​ണ് മേ​ഗ​നു നേ​ട്ട​മാ​യ​ത്.

You might also like

Leave A Reply

Your email address will not be published.