മുംബൈ: ഐപിഎല്‍ താരലേലത്തില്‍ പ്രമുഖ താരങ്ങളുടെ അടിസ്ഥാന വില നിർണ്ണയിച്ചു. റോബിന് ഉത്തപ്പയാണ് ഏറ്റവും അധികം അടിസ്ഥാന മൂല്യമുള്ള ഇന്ത്യന്‍ താരം. കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് റിലീസ് ചെയ്ത താരത്തിന് 1.5 കോടി രൂപയാണ് അടിസ്ഥാന മൂല്യം.
അതേസമയം, പാറ്റ് കമ്മിന്‍സ്, ജോഷ് ഹാസല്‍വുഡ്, ക്രിസ് ലിന്, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്സ്വല്‍ എന്നീ ഓസ്ട്രേലിയന്‍ താരങ്ങള്‍ക്കാണ് രണ്ട് കോടിയുടെ അടിസ്ഥാന വിലയുള്ളത്. ഡിസംബര്‍ 27, 28 തീയതികളില്‍ ബംഗളൂരുവിലാണ് ഐപിഎല്‍ താരലേലം നടക്കുക.