മുംബൈ: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ . ഒരു മറാത്തി ചാനലിന് നല്കിയ അഭിമുഖത്തിനിടെയാണ് ശരത് പവാര്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ എന്‍സിപി-ബിജെപി സഖ്യമാകാമെന്ന് മോദി നിര്‍ദേശിക്കുകയായിരുന്നു. സുപ്രിയ സുലെയെ കേന്ദ്രമന്ത്രിയാക്കാമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടു വച്ചു. എന്നാല്‍ സഖ്യത്തിന് തയാറല്ലെന്ന് അപ്പോള്‍ത്തന്നെ താന്‍ അറിയിച്ചു. മോദിയുമായുള്ള വ്യക്തിബന്ധം മികച്ചതാണ്. അതങ്ങനെ തന്നെ തുടരും; ശരത് പവാര്‍ വ്യക്തമാക്കി.