Nature

പട്ടിണിമൂലം കുട്ടികളെ ശിശുക്ഷേമ സമതിക്ക് കൈമാറിയ സംഭവം: വീട്ടമ്മക്ക് തിരുവനന്തപുരം നഗരസഭ ജോലി നല്‍കും

തിരുവനന്തപുരം: മുഴു പട്ടിണി കാരണം ആറു മക്കളിൽ നാലുപേരെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ വീട്ടമ്മയ്ക്ക് തിരുവനന്തപുരം നഗരസഭ നാളെ മുതല്‍ താത്കാലിക ജോലി നല്‍കും. കൈതമുക്കില്‍ റെയില്‍വെ പുറമ്പോക്കില്‍ താമസിക്കുന്ന സ്ത്രീ തന്റെ ആറു മക്കളില്‍ നാലുപേരെ ശിശുക്ഷേമ സമിതിക്ക് കൈമാറിയത്. മേയര്‍ കെ ശ്രീകുമാര്‍ ഇവരുടെ വീട് സന്ദര്‍ശിച്ചശേഷമാണ് ജോലി നൽകുന്ന കാര്യം പ്രഖ്യാപിച്ചത്.

കൂടാതെ, നഗരസഭയുടെ പണി പൂര്‍ത്തിയായി കിടക്കുന്ന ഫഌറ്റുകളിലൊന്ന് ഇവര്‍ക്ക് നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്നും ശിശുക്ഷേമ സമിതി ഏറ്റെടുത്ത വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും മേയര്‍ വ്യക്തമാക്കി.

You might also like

Leave A Reply

Your email address will not be published.