Nature

നാണക്കേട്.!! ഹൈദരാബാദിൽ കൂട്ടബലാത്‌സംഗത്തിന് ഇരയായ ഡോക്ടറുടെ പേര് പോൺ സൈറ്റിന്റെ ട്രെൻഡിങ് പട്ടികയിൽ ഒന്നാമത്

തെലങ്കാനയില്‍ വനിതാ മൃഗ ഡോക്ടര്‍ ക്രൂര ബാലാത്സംഘത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം രാജ്യം മുഴുവൻ വ്യാപിക്കുന്നതിനിടെയും ക്രൂരത ഡോക്ടറെ പിന്തുടരുകയാണ്.ഇരയായ യുവതിയുടെ പേര് പോൺ സൈറ്റുകളിലെ ട്രെൻഡുകളിൽ ഇപ്പോൾ ഒന്നാമതാണ്.
ലോകത്തെ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന പോൺ സൈറ്റുകളിലൊന്നിന്‍റെ ട്രെൻഡിങ് പട്ടികയിലാണ്\ ഡോക്ടറുടെ പേര് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

തെലങ്കാനയില്‍ 26കാരിയായ മൃഗഡോക്ടറെയാണ് ബുധനാഴ്ച രാത്രി ഹൈദരാബാദിൽ ക്രൂരമായ ബലാത്സംഗത്തിന് ശേഷം തീകൊളുത്തി കൊന്നത്. ഹൈദരാബാദിലെ ഔട്ടർ റി൦ഗ് റോഡിലെ അടിപ്പാതയില്‍ നിന്നും കത്തിക്കരിഞ്ഞ നിലയിൽ വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്.

സംഭവത്തില്‍ നാല് പേരെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

You might also like

Leave A Reply

Your email address will not be published.