Times Kerala

നല്ല ആ​രോ​ഗ്യ​ത്തി​ന് പി​സ്​ത

 
നല്ല ആ​രോ​ഗ്യ​ത്തി​ന് പി​സ്​ത

വി​റ്റാ​മിൻ എ, വി​റ്റാ​മിൻ ഇ എ​ന്നി​വ​യാൽ സ​മ്പ​ന്ന​മാ​ണ് പി​സ്​ത. ചീ​ത്ത കൊ​ള​സ്​ട്രോ​ളായ എൽ.​ഡി.​എ​ല്ലിന്‍റെ അ​ള​വ് കു​റ​യ്​ക്കു​ക​യും ന​ല്ല കൊ​ള​സ്​ട്രോ​ളായ എ​ച്ച്ഡി​എ​ല്ലി​ന്‍റെ തോ​ത് ഉ​യർ​ത്തു​ക​യും ചെ​യ്യും.
ഫോ​സ്ഫ​റ​സി​ന്‍റെ സാ​ന്നി​ദ്ധ്യം ടൈ​പ്പ് 2 പ്ര​മേ​ഹ​ത്തെ പ്ര​തി​രോ​ധി​ക്കും. വി​റ്റാ​മിൻ ബി 6 അ​ട​ങ്ങി​യി​ട്ടു​ള്ള​തി​നാൽ ദി​വ​സ​വും പി​സ്ത ക​ഴി​ക്കു​ന്ന​ത് ര​ക്ത​ത്തി​ലെ ഓ​ക്സി​ജ​ന്‍റെ അ​ള​വ് കൂ​ട്ടി ര​ക്ത​ത്തിൽ ഹീ​മോ​ഗ്ലോ​ബി​ന്‍റെ തോ​ത് ഉ​യർ​ത്തും. പ്ര​തി​രോ​ധ ​സം​വി​ധാ​ന​ത്തി​ന്‍റെ ആ​രോ​ഗ്യ​ത്തി​നും വി​റ്റാ​മിൻ ബി 6 അ​ത്യാ​വ​ശ്യ​മാ​ണ്. ക​ണ്ണി​ന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തി അ​ന്​ധത ത​ട​യും. മ​സ്തി​ഷ്ക​ത്തി​ന്‍റെ ആ​രോ​ഗ്യ​ത്തി​ന് പി​സ്ത ന​ല്ല​താ​ണ്. ചർ​മ്മ​ത്തി​ന് യു​വ​ത്വം നി​ല​നിറു​ത്താൻ പി​സ്ത​യി​ല​ട​ങ്ങി​യി​രി​ക്കു​ന്ന വി​റ്റാ​മിൻ ഇ യും ,​ ചർ​മ്മം മൃ​ദു​ല​മാ​ക്കാൻ പി​സ്ത​യി​ല​ട​ങ്ങി​യി​ട്ടു​ള്ള ആ​ന്റി ഓ​ക്സി​ഡ​ന്റു​കളും സ​ഹാ​യി​ക്കും. പി​സ്ത എ​ണ്ണ ഒ​രു മി​ക​ച്ച പ്ര​കൃ​തി​ദ​ത്ത മോ​യി​സ്ച​റൈ​സർ ആ​ണ്. മു​ടി​യു​ടെ വ​ളർ​ച്ച​യ്ക്ക് സ​ഹാ​യി​ക്കു​ന്ന നി​ര​വ​ധി ഫാ​റ്റി ആ​സി​ഡു​കൾ പി​സ്ത​യിൽ അ​ട​ങ്ങി​യി​ട്ടു​ണ്ട്.

Related Topics

Share this story