Nature

കുന്നംകുളം താലൂക്ക് ആസ്ഥാന മന്ദിരം ഒരു വർഷത്തിനകം പൂർത്തിയാക്കും: മന്ത്രി എ സി മൊയ്തീൻ

കുന്നംകുളം താലൂക്കിന്റെ ആസ്ഥാന മന്ദിരത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. കുന്നംകുളം കക്കാട് മിനി സിവിൽ സ്റ്റേഷനിൽ ലാൻറ് ട്രൈബ്യൂണൽ ഓഫീസിന്റെ യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
താലൂക്ക് ആസ്ഥാനമന്ദിരത്തിന് 10 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുള്ളത്. ഇതിന് സാങ്കേതികാനുമതി ലഭിച്ചിട്ടുണ്ട്. നഗര പരിധിയിൽ തന്നെ താലൂക്ക് ആസ്ഥാന മന്ദിരത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്തി കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി. ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം കുന്നംകുളം താലൂക്കിൽ നിന്നും 3000 പട്ടയങ്ങൾ വിതരണം ചെയ്തുവെന്നും മന്ത്രി എ സി മൊയ്തീൻ കൂട്ടിച്ചേർത്തു.

You might also like

Leave A Reply

Your email address will not be published.