Nature

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

കൊച്ചി: സമര്‍ത്ഥരായ പട്ടികജാതി വിദ്യാര്‍ഥികളുടെ പഠനനിലവാരം ഉയര്‍ത്തുന്നത് ലക്ഷ്യം വെച്ചുകൊണ്ട് കൊച്ചി കോര്‍പറേഷന്‍ നടപ്പിലാക്കുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം പദ്ധതിക്ക് ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകള്‍ (ബിരുദം, ബിരുദാനന്തര ബിരുദം) ഗവേഷണ കോഴ്‌സുകള്‍ എന്നീ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന കൊച്ചി കോര്‍പറേഷന്‍ പരിധിയില്‍ സ്ഥിര താമസക്കാരും സര്‍ക്കാരില്‍ നിന്നുളള വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹതയുളളവരുമായിരിക്കണം. അപേക്ഷകര്‍ യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ്, ബാങ്ക് പാസ് ബുക്ക്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍, ജാതി സര്‍ട്ടിഫിക്കറ്റ്, നേറ്റിവിടി സര്‍ട്ടിഫിക്കറ്റ്, സ്ഥാപന മേധാവിയില്‍ നിന്നുളള സാക്ഷ്യപത്രം എന്നിവ സഹിതം നിശ്ചിത മാതൃകയിലുളള പൂരിപ്പിച്ച അപേക്ഷ ഡിസംബര്‍ 20-ന് മുമ്പായി കണയന്നൂര്‍ താലൂക്ക് ഓഫീസിന് സമീപമുളള കൊച്ചി കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. പാരലല്‍ കോളേജില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ യൂണിവേഴ്‌സിറ്റി രജിസ്‌ട്രേഷന്‍ ലഭിച്ചതിന്റെ രേഖയും ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായോ കൊച്ചി കോര്‍പറേഷനിലെ പ്ലാനിംഗ് സെല്ലുമായോ ബന്ധപ്പെടാം.

You might also like

Leave A Reply

Your email address will not be published.