Nature

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണം: ബിന്ദു അമ്മിണി സുപ്രീം കോടതിയിൽ

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്ന ആവശ്യവുമായി ബിന്ദു അമ്മിണി സുപ്രീം കോടതിയിൽ ഹർജി നൽകി. ശബരിമലയിൽ പോകാനെത്തുന്ന സ്ത്രീകളുടെ പ്രായം പരിശോധിക്കുന്ന പോലീസിന്റെ നടപടി അടിയന്തരമായി നിർത്തലാക്കണമെന്നും ബിന്ദു അമ്മിണി നല്കിയ ഹർജിയിൽ ആവശ്യപ്പെടുന്നു.

ശബരിമല പുന:പരിശോധനാ ഹർജികൾ വിശാല ബഞ്ചിന് വിട്ട വിധിയിൽ ജസ്റ്റിസ് നരിമാനം ജസ്റ്റിസ് ചന്ദ്രചൂഡും എഴുതിയ ന്യൂനപക്ഷ വിധികൾ ദൃശ്യ പത്ര മാധ്യമങ്ങൾ വഴി പ്രചാരണം നൽകാനുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാരിന് നിർദേശം നൽകണമെന്നും ബിന്ദു അമ്മിണി ഹർജിയിൽ ആവശ്യപ്പെടുന്നു.ഹർജി ഡിസംബർ പകുതിയോടെ പരിഗണിക്കുമെന്നാണ് അറിയുന്നത്.

You might also like

Leave A Reply

Your email address will not be published.