Times Kerala

മമ്മൂട്ടിയെ നായകനാക്കി ചിത്രം ഞാന്‍ ചെയ്യാന്‍ പോവുന്നു എന്ന വാര്‍ത്ത തെറ്റാണ്;ടിനി ടോം

 
മമ്മൂട്ടിയെ നായകനാക്കി  ചിത്രം ഞാന്‍ ചെയ്യാന്‍ പോവുന്നു എന്ന വാര്‍ത്ത തെറ്റാണ്;ടിനി ടോം

നടനും മിമിക്രി താരവുമായ ടിനി ടോം സംവിധായകനാവുന്നു എന്ന വാര്‍ത്തകളും സോഷ്യൽ മീഡിയിൽ പ്രചരിച്ചിരുന്നു. ടിനി ടോം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാവുന്നു എന്ന വാര്‍ത്തകളായിരുന്നു പ്രചരിച്ചത്. എന്നാല്‍ ഈ വാർത്തകൾ വ്യജമാണ് ടിനി ടോം രംഗത്ത് എത്തിയിരിക്കുകയാണ്. മാത്യൂഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം ഈ കാര്യം വെളിപ്പെടുത്തിയത്.

ടിനി ടോമിന്റെ വാക്കുകൾ

മമ്മൂട്ടിയെ നായകനാക്കി ഒരു ബിഗ് ബജറ്റ് ചിത്രം ഞാന്‍ ചെയ്യാന്‍ പോവുന്നു എന്ന വാര്‍ത്ത തെറ്റാണ്. അതിന് പിന്നില്‍ ഒരു ചതിയുടെ മണമുണ്ട്. സലിം കുമാറിനെ ഒട്ടേറെ തവണ കൊന്ന ഓണ്‍ലൈന്‍ മീഡിയയകള്‍ എന്നെയും നശിപ്പിക്കാന്‍ വേണ്ടി പടച്ച് വിട്ട വ്യാജ വാര്‍ത്തയാണിതെന്നാണ് ടിനി ടോം പറയുന്നത്. ഒരു സിനിമ സംവിധാനം ചെയ്യണമെങ്കില്‍ ഒന്നര വര്‍ഷമെങ്കിലും ഹോം വര്‍ക്ക് ചെയ്യണം. പ്രവാസിയായ അഷറഫ് താമരശ്ശേരിയുടെ ജീവിതകഥയെ അടിസ്ഥാനമാക്കി ഒരു തിരക്കഥ ഞാന്‍ എഴുതി എന്നത് സത്യമാണ്.

അത് സംവിധാനം ചെയ്യാന്‍ എനിക്ക് പ്ലാനില്ല. സിനിമ അഭിനയത്തില്‍ ശ്രദ്ധേയമാകുന്ന കാലത്ത് സംവിധാനത്തിലേക്ക് ഇറങ്ങുന്നു എന്ന വാര്‍ത്ത വന്നാല്‍ അഭിനയിക്കാന്‍ എന്നെ വിളിക്കില്ല. തത്കലാം അഭിനയം വിട്ട് എങ്ങോട്ടും പോകുന്നില്ല. സംവിധാനമെന്നത് എന്റെ ചിന്തയില്‍ പോലുമില്ല. സിനിമാ നടനെന്ന നിലയില്‍ എന്നെ പരിഗണിച്ച് തുടങ്ങിയിട്ടേയുള്ളു. ഇനിയും നല്ല കുറേ കഥാപാത്രങ്ങള്‍ അഭിനയിക്കണമെന്ന മോഹമുണ്ടെന്നും ടിനി ടോം വ്യക്തമാക്കി

Related Topics

Share this story