Nature

17കാരിയെ പിതാവ് കെട്ടിയിട്ട് ബലാത്‌സംഗം ചെയ്തു, പീഡനം തുടർന്നത് ദിവസങ്ങളോളം

ജയ്പൂര്‍: 17കാരിയെ പിതാവ് ചങ്ങല കൊണ്ട് കയ്യും കാലും ബന്ധിച്ച ശേഷം നിരന്തരമായി പീഡിപ്പിച്ചു . കിട്ടിയ അവസരത്തിൽ വീട്ടില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി അമ്മാവന്റെ അരികില്‍ എത്തിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. അമ്മാവന്റെ അരികിൽ എത്തിയപ്പോഴും കയ്യില്‍ ചങ്ങലയുടെ ബാക്കി ഭാഗങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. രാജസ്ഥാനിലെ ജലോര്‍ ജില്ലയിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം നടന്നത്.

മറ്റൊരു സ്ത്രീക്ക് ഒപ്പം പിതാവിനെ കണ്ടതിലുളള വൈരാഗ്യമാണ് പെണ്‍കുട്ടിക്ക് നേരെയുളള ലൈംഗിക അതിക്രമത്തിന് കാരണമെന്ന് പൊലീസ് സൂചിപ്പിക്കുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു.ഏഴുവര്‍ഷം മുന്‍പ് പെണ്‍കുട്ടിയുടെ അമ്മ ഭര്‍ത്താവിനെ ഉപേക്ഷിച്ച് പോയതായി പൊലീസ് പറയുന്നു. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നാണ് ഭാര്യ വീട് വിട്ടിറങ്ങിയത്. തുടര്‍ന്ന് ഇവര്‍ വീണ്ടും വിവാഹം ചെയ്തു.എന്നാല്‍ പെണ്‍കുട്ടി അച്ഛന്റെ കൂടെ താമസം തുടരുകയായിരുന്നു.

You might also like

Leave A Reply

Your email address will not be published.