Times Kerala

നവയുഗം നിയമസഹായവേദി ഹെൽപ്പ് ഡെസ്ക്ക് ഇനി മുതൽ ബദർ അൽ റാബിയിലും. ഉത്‌ഘാടനം സത്യൻ മൊകേരി നിർവ്വഹിച്ചു

 
നവയുഗം നിയമസഹായവേദി ഹെൽപ്പ് ഡെസ്ക്ക് ഇനി മുതൽ ബദർ അൽ റാബിയിലും. ഉത്‌ഘാടനം സത്യൻ മൊകേരി നിർവ്വഹിച്ചു

നവയുഗം നിയമസഹായവേദി ഹെൽപ്പ് ഡെസ്ക്ക് ഇനി മുതൽ ബദർ അൽ റാബിയിലും; ഉത്‌ഘാടനം സത്യൻ മൊകേരി നിർവ്വഹിച്ചു.

ദമ്മാം: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ കഴിഞ്ഞ ഒൻപതു വർഷക്കാലമായി, നവയുഗം നിയമസഹായവേദിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവാസി ഹെൽപ്പ് ഡെസ്ക്കിന്റെ പ്രവർത്തനം, ഇനി മുതൽ ദമ്മാം ബദർ അൽ റാബി ഹാളിലും ലഭ്യമാകും.

ദമ്മാം ബദർ അൽ റാബി ഹാളിലെ പ്രവാസി ഹെൽപ്പ് ഡെസ്ക്കിന്റെ ഔപചാരികമായ ഉത്‌ഘാടനം, സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയും, മുൻ എം.എൽ.എ യുമായ സത്യൻ മൊകേരി നിർവ്വഹിച്ചു. ദമ്മാം ബദർ അൽ റാബി ഹാളിൽ വെച്ച് നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വെച്ചാണ് ഉത്‌ഘാടനം നിർവ്വഹിച്ചത്. നവയുഗം നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും, കക്ഷി രാഷ്ട്രീയഭേദം കൂടാതെ വിഷമങ്ങളിൽപ്പെട്ട പ്രവാസികൾക്ക് കൂടുതൽ ശക്തമായ പിന്തുണ നൽകാൻ ഹെൽപ്പ് ഡെസ്ക്കിനു കഴിയട്ടെ എന്നും അദ്ദേഹം ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, കേന്ദ്രരക്ഷാധികാരി ഷാജി മതിലകം, കേന്ദ്രനേതാക്കളായ ജമാൽ വില്യാപ്പള്ളി, ഷിബുകുമാർ, ഉണ്ണി പൂച്ചെടിയൽ, ബദർ അൽറാബി എം.ഡി അഹമ്മദ് പുളിയ്ക്കൽ, ജനറൽ മാനേജർ നിഹാൽ മുഹമ്മദ്, അഡ്മിൻ മാനേജർ ഹബീബ് ഏലംകുളം എന്നിവർ സംസാരിച്ചു.
ബദർ അൽറാബി ആരംഭിയ്ക്കുന്ന കസ്റ്റമർ പ്രിവിലേജ് കാർഡിന്റെ വിതരണോൽഘാടനവും സത്യൻ മൊകേരി ആ വേദിയിൽ നിർവ്വഹിച്ചു.

എല്ലാ ചൊവ്വാഴ്ചയും വൈകിട്ട് ഏഴു മണി മുതൽ ഒൻപതു മണി വരെയാണ് പ്രവാസി ഹെൽപ്പ് ഡെസ്ക്കിന്റെ പ്രവർത്തനം. നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രവാസി ഹെൽപ്പ് ഡെസ്ക്കിൽ, നവയുഗം രക്ഷാധികാരി ഷാജി മതിലകം, നവയുഗം ജീവകാരുണ്യ പ്രവർത്തകരായ ഉണ്ണി പൂച്ചെടിയിൽ, പദ്മനാഭൻ മണിക്കുട്ടൻ, ഷിബു കുമാർ,നിസാം കൊല്ലം, മഞ്ജു മണിക്കുട്ടൻ, അബ്ദുൾ ലത്തീഫ് മൈനാഗപ്പള്ളി എന്നിവരും നവയുഗം സാംസ്‌കാരിക വേദിയുടെ മറ്റു നേതാക്കളും, സാധാരണ പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ, നിയമസഹായവുമായി എത്തുന്നു.

പ്രവാസി ഇന്ത്യക്കാരുടെ തൊഴിൽ സംബന്ധമായും, നിയമപരമായുമുള്ള പ്രശ്നങ്ങൾ കൈകാര്യം ചെയ്യപ്പെടുന്ന നവയുഗം നിയമസഹായ വേദിയുടെ പ്രവർത്തനങ്ങൾ കൊണ്ട്, നാളിതു വരെ നൂറ് കണക്കിന് പ്രവാസികൾക്ക് ആശ്വാസമായിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് 0551379492, 0567103250, 0557133992 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

Related Topics

Share this story