Nature

ഇന്ത്യൻ താരം മനീഷ് പാണ്ഡെ വിവാഹിതനായി; വധു നടി ആശ്രിത ഷെട്ടി

മുംബൈ∙ ഇന്ത്യൻ താരം മനീഷ് പാണ്ഡെയ്ക്ക് മിന്നുകെട്ട്. മുംബൈയിൽ നടന്ന ലളിതമായ ചടങ്ങിൽ ചലച്ചിത്ര താരം ആശ്രിത ഷെട്ടിയെയാണ് മുപ്പതുകാരനായ പാണ്ഡെ താലിചാർത്തിയത്. മനീഷ് പാണ്ഡെയുടെയും ആശ്രിത ഷെട്ടിയുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമേ വിവാഹത്തിൽ പങ്കെടുത്തുള്ളൂ.

അറിയപ്പെടുന്ന മോഡൽ കൂടിയായ ആശ്രിത തമിഴ് ചിത്രങ്ങളിലൂടെ ആരാധകർക്ക് സുപരിചിതയാണ്. , തുളു സിനിമയിലൂടെയാണ് ചലച്ചിത്ര ലോകത്തെത്തിയത്. ഉദയം എൻഎച്ച് 4, ഒരു കന്നിയും മൂന്ന് കളവാണികളും, ഇന്ദ്രജിത്ത് തുടങ്ങിയ തമിഴ് സിനിമകളിലും അഭിനയിച്ചു. പുതുമുഖ നായകനൊപ്പമുള്ള നാൻ താൻ ശിവയാണ് റിലീസ് ചെയ്യാനുള്ള ചിത്രം.

You might also like

Leave A Reply

Your email address will not be published.