ബെംഗളൂരു : കര്‍ണാടകയില്‍ ബി ജെ പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുമെന്ന അവകാശവാദവുമായി കോണ്‍ഗ്രസ് . 15 മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും . കര്‍ണാടകയില്‍ ഭരണം നിലനിര്‍ത്താന്‍ യെദ്യൂരപ്പ സര്‍ക്കാറിന് 15ല്‍ ആറ് മണ്ഡലങ്ങളിലെങ്കിലും ജയം അനിവാര്യമാണ്.