Times Kerala

സ്മാര്‍ട്ട് ഫോണ്‍ ബാറ്ററികള്‍ ചൂടാകുന്നത് തടയാന്‍ ഇതാ ചില എളുപ്പവഴികള്‍.!

 
സ്മാര്‍ട്ട് ഫോണ്‍ ബാറ്ററികള്‍ ചൂടാകുന്നത് തടയാന്‍ ഇതാ ചില എളുപ്പവഴികള്‍.!

സ്മാര്‍ട്ട്‌ കാലഘട്ടത്തിലൂടെയാണ് നാം ഇപ്പോള്‍ കടന്ന് പോകുന്നത്. ദിവസേന നാം ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ മിക്കതും ഇപ്പോള്‍ സ്മാര്‍ട്ട്‌ ആണ്. അതില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നാണ് സ്മാര്‍ട്ട്‌ ഫോണുകള്‍. എന്നാല്‍ തുടരെയുള്ള ഉപയോഗം കാരണം പല ഫോണുകളും അകാലത്തില്‍ നശിച്ചു പോവുകയാണ് പതിവ്. അതുപോലെതന്നെ ഫോണിന്റെ ജീവനാഡിയായ ബാറ്ററിയുടെ പ്രശ്നങ്ങളും ഫോണിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന ഒന്നാണ്. ബാറ്ററി ചൂടാകുന്നത് കാരണം ഫോണ്‍ ഉപയോഗിക്കുവാന്‍ തന്നെ ചിലര്‍ക്ക് പേടിയാണ്. നെറ്റ് ഉപയോഗിക്കുമ്പോള്‍ അല്ലെങ്കില്‍ വീഡിയോസ് കാണുമ്പോള്‍ എല്ലാം ബാറ്ററി പെട്ടന്ന് ചൂടാകാറുണ്ട്. ഇങ്ങനെ ചൂടാകുന്ന ബാറ്ററികള്‍ ഉടന്‍ തന്നെ ജീവന്‍ വെടിയുകയും ചെയ്യും. ചിലതൊക്കെ പൊട്ടി തെറിക്കുന്ന സംഭവം പോലും പല ഇടങ്ങളിലും ഉണ്ടായിട്ടുണ്ട്. ബാറ്ററി ചൂട് അമിതമായി വര്‍ധിക്കുന്നതിന് പല കാരണങ്ങളുമുണ്ടെങ്കിലും ഇത് കുറയ്ക്കാന്‍ പൊതുവായി പ്രയോഗിക്കാവുന്ന ചില മാര്‍ഗങ്ങളാണ് ഇവിടെ.

രാവിലെ മുഴുവന്‍ നെറ്റ് ഉപയോഗിച്ച് ചാര്‍ജ് തീര്‍ത്ത ശേഷം രാത്രിയില്‍ മുഴുവന്‍ ഫോണ്‍ ചാര്‍ജിനു ഇടുന്നവരാണ് പലരും. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് ഫോണിന്റെയും ബാറ്ററിയുടെയും ആയുസ് കുറയ്ക്കും എന്ന് പറയപ്പെടുന്നു. അമിതമായ ചാര്‍ജിങ് മൂലം ബാറ്ററി പൊട്ടിത്തെറിച്ച സംഭവങ്ങളുമുണ്ട്. അടുത്തതായി ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണ്‍ കടുത്ത പ്രതലത്തില്‍ വെക്കുന്നതാണ് നല്ലത്. ബെഡ് പോലുള്ള പ്രതലങ്ങള്‍ ചൂട് വലിച്ചെടുക്കുമെന്നതിനാല്‍ ഫോണ്‍ ഒരേയിടത്തിരുന്ന് കൂടുതല്‍ ചൂടാകാന്‍ സാധ്യതയുണ്ട്. ഫോണിന്റെ തന്നെ ചാര്‍ജറുകളും ബാറ്ററികളും ഉപയോഗിക്കുന്നതാണ് എപ്പോഴും അഭികാമ്യം. ചാര്‍ജറോ ബാറ്ററിയോ മാറ്റേണ്ടിവന്നാല്‍ അതേ കമ്പനിയുടെ തന്നെ വാങ്ങാന്‍ ശ്രദ്ധിക്കുക. വില കുറഞ്ഞവ വാങ്ങുന്നത് ബാറ്ററിക്ക് ദോഷം തന്നെയാണ്. പിന്നെ സ്മാര്‍ട്ട്‌ഫോണ്‍ മുഴുവന്‍ മൂടുന്ന കവറുകള്‍ ചൂട് കൂടുന്നതിന് കാരണമാകാം. ഫോണിന്റെ കവര്‍ ഒഴിവാക്കുന്നത് അമിത ചൂടിനെ ഒരു പരിധിവരെ കുറയ്ക്കാന്‍ സഹായിക്കും. ആവശ്യമില്ലാത്ത ആപ്പുകള്‍ ഫോണില്‍ ഇടുന്നതും ദോഷമാണ്. നാം ഉപയോഗിക്കുന്നില്ല എങ്കിലും ഈ ആപ്പുകള്‍ എപ്പോഴും പ്രവര്‍ത്തിക്കുന്ന ഒന്നാണ്. ഇതു ബാഗ്രൌണ്ടില്‍ പ്രവര്‍ത്തിക്കുന്നത് ചാര്‍ജ് കുറയുവാനും ബാറ്ററി ഹീറ്റ് ആകുവാനും കാരണമാകുന്നു

Related Topics

Share this story