Nature

വിവാഹ തലേന്ന് വധുവിന്റെ ഫോണിലേക്ക് വരന്റെ ആദ്യ ഭാര്യയുടെ മെസേജ്, പിന്നീട് സംഭവിച്ചത്.!!

വിവഹത്തലേന്ന് വിവാഹം മുടങ്ങിയെന്ന് മാത്രമല്ല മലപ്പുറം സ്വദേശിയായ വരാന് കിട്ടിയത് എട്ടിന്റെ പണി. വിവാഹത്തിന്റെ തലേ ദിവസം പ്രതിശ്രുത വധുവിന്റെ ഫോണിലേക്ക് വരന്റെ ആദ്യ ഭാര്യ അയച്ച മെസ്സേജാണ് വില്ലനായത്. ഇവരുടെ ഒരുമിച്ചുള്ള ചിത്രങ്ങളും, വിവാഹ സര്‍ട്ടിഫിക്കറ്റും അയച്ചു കൊടുക്കുകയായിരുന്നു. ഇതോടെയാണ് കല്യാണം മുടങ്ങിയത്.ഇതോടെ വരൻ നാട് വിടുകയും ചെയ്തു. ഇയാൾക്കെതിരെ പോലീസ് വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.

വഞ്ചിമല കൂനാനിക്കല്‍ താഴെ സനിലാണ് പ്രതി. എലിക്കുളത്ത് വെച്ചായിരുന്നു സനലും യുവതിയുമായുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിന്റെ തലേ ദിവസം യുവതിയുടെ ഫോണിലേക്ക് സനലിന്റെ ആദ്യ ഭാര്യയുടെ വാട്‌സ്ആപ്പ് സന്ദേശങ്ങളെത്തി. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വിവാഹിതരാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും സഹിതമായിരുന്നു യുവതിക്ക് കിട്ടിയ മെസ്സേജ്.

മലപ്പുറം സ്വദേശിനിയായ ആദ്യ ഭാര്യയുടെ ബന്ധു ഇക്കാര്യം നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാല്‍ സനില്‍ അവിടെയും ബുദ്ധിപരമായ കളി കളിച്ചു. വിവാഹം മുടക്കാന്‍ പലരും ശ്രമിക്കും പല കള്ള കഥകളും പലരും പറയുമെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഇങ്ങനെ സനില്‍ മുന്നറിയിപ്പ് കൊടുത്തിരുന്നതിനാല്‍ ആദ്യ ഭാര്യയുടെ ബന്ധു പറഞ്ഞത് ആരും വിശ്വസിച്ചില്ല. ഇവര്‍ ഇത് അവഗണിച്ചു. ചിത്രവും സര്‍ട്ടിഫിക്കറ്റും ലഭിച്ചതോടെ വധുവിന്റെ വീട്ടുകാര്‍ അന്വേഷിച്ചെങ്കിലും സനില്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ നാട്ടില്‍ നിന്നു മുങ്ങുകയും ചെയ്തു.

മലപ്പുറത്തെ ഒരു സ്‌കൂളില്‍ അധ്യാപകനായ സനില്‍ ഇതേ സ്‌കൂളിലെ അധ്യാപികയായ യുവതിയുമായി 13 വര്‍ഷമായി ഒരുമിച്ചു ജീവിക്കുകയാണെന്ന് ഇതിനു ശേഷമാണു വധുവിന്റെ വീട്ടുകാര്‍ അറിഞ്ഞത്. വിവരം അറിഞ്ഞു ബോധരഹിതനായ സനിലിന്റെ സഹോദരനെ പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

You might also like

Leave A Reply

Your email address will not be published.