Nature

പിടികിട്ടാപ്പുള്ളിക്ക് വനിതാ എസ്‌ഐയെ വിവാഹം കഴിക്കണം.!! പെണ്ണ് കാണാൻ എത്തിയപ്പോൾ കിട്ടിയത് എട്ടിന്റെ പണി

ഛത്തര്‍പൂര്‍; വനിത എസ് ഐ പിടികിട്ടാപ്പുള്ളിയെ കുടുക്കിയ സംഭവം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മധ്യപ്രദേശിലാണ് സംഭവം.ഛത്തര്‍പൂര്‍ പോലീസ് സ്‌റ്റേഷനിലെ വനിത എസ്‌ഐ മാധവി അഗ്‌നിഹോത്രിയാണ് തന്റെ ബുദ്ധിപരമായ നീക്കത്തിലൂടെ പിടികിട്ടാപ്പുള്ളിയെ കുടുക്കിയത്. പോലീസിനും നാട്ടുകാർക്കും വലിയ തലവേദന സൃഷ്ടിച്ച 55 കാരനായ ബാലകൃഷ്ണന്‍ ചൗബെയാണ് മാധവിയുടെ വിവാഹ ഓഫറില്‍ വീണ് കെണിയിലായത്.

55 കാരനായ ബാലകൃഷ്ണൻ കഴിഞ്ഞ മൂന്നു വർഷമായി മധ്യപ്രദേശ് പോലീസിനും നാട്ടുകാർക്കും വലിയ തലവേദനയാണ് ഉണ്ടക്കിയിരുന്നത്. കുറ്റം ചെയ്ത ശേഷം ഉത്തര്‍പ്രദേശിലേക്ക് കടക്കുകയാണ് ഇയാളുടെ സ്ഥിരം പരിപാടി. ബാലകൃഷ്ണനെ പിടിക്കാൻ പല ഒളിയിടങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും കാര്യം ഉണ്ടായില്ല. ഇയാളെ പിടികൂടാൻ സാധിക്കാതെ വന്നതോടെ ആണ് പോലീസ് വ്യത്യസ്തമായ ആശയം ഉപയോഗിച്ചത്.

മാധവിക്കായിരുന്നു ബാലകൃഷ്ണയെ പിടിക്കാനുള്ള ചുമതല. ഇതിനായി തന്റെ പഴയ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിവാഹ ആലോചന ഇന്‍ഫോര്‍മേഴ്‌സ് വഴി ബാലകൃഷ്ണനെ അറിയിക്കുക ആയിരുന്നു. ഇതില്‍ ബാലകൃഷ്ണ വീഴുകയായിരുന്നു. തുടര്‍ന്ന് ഫേയ്‌സ്ബുക്ക് വഴി സംസാരിക്കുകയും കാണുന്നതിനായി ഉത്തര്‍പ്രദേശിലെ ബിജോരിയിലെ ഗ്രാമത്തിലേക്ക് വരാനും പറഞ്ഞു.

ബാലകൃഷ്ണന്‍ ഒരു സംശയവും കൂടാതെ എത്തിയോടെ സാധാരണ വേഷം ധരിച്ച ആയുധധാരികളായ പൊലീസുകാരെ ക്ഷേത്രത്തിനു സമീപം വിന്യസിച്ചു. മാധവിയുടെ ബന്ധുക്കളെന്ന വ്യാജേന ആയുധധാരികളായ പൊലീസും ഒപ്പമുണ്ടായിരുന്നു.

ബൈക്കിലെത്തിയ ബാലകൃഷ്ണന്‍ മാധവിയുടെ അടുത്തേക്കു വരാന്‍ തുടങ്ങിയപ്പോള്‍ പൊലീസ് പിടികൂടുകയായിരുന്നു. അറസ്റ്റിലായ ഇയാളെ കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് മാറ്റി.

You might also like

Leave A Reply

Your email address will not be published.