Times Kerala

സുരക്ഷാ സ്വയം തൊഴിൽ പദ്ധതി: അപേക്ഷാഫോം മേഖലാ ഓഫീസുകളിൽ ലഭിക്കും

 
സുരക്ഷാ സ്വയം തൊഴിൽ പദ്ധതി: അപേക്ഷാഫോം മേഖലാ ഓഫീസുകളിൽ ലഭിക്കും

സർക്കാരിന്റെ 2014-15 വർഷത്തെ മദ്യനയത്തെത്തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട ബാർ ഹോട്ടൽ തൊഴിലാളികളുടെ പുനരധിവാസത്തിനുള്ള സുരക്ഷാ സ്വയം തൊഴിൽ പദ്ധതി അപേക്ഷാഫോമും നിർദ്ദേശങ്ങളും കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ തിരുവനന്തപുരം/ എറണാകുളം/ കോഴിക്കോട് മേഖലാ ഓഫീസുകളിൽ സൗജന്യമായി ലഭിക്കും. ഏതെങ്കിലും സംഘടനയെയോ ഏജൻസിയെയോ അപേക്ഷാഫോം വിതരണത്തിന് ചുമതലപ്പെടുത്തിയിട്ടില്ലായെന്ന് കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് ചീഫ് വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ അറിയിച്ചു.

Related Topics

Share this story