Times Kerala

സിവിൽ സർവീസ് പരിശീലനം

 
സിവിൽ സർവീസ് പരിശീലനം

കശുവണ്ടി തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ നിന്നും ആശ്രിതരിൽ നിന്നും സിവിൽ സർവീസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരത്തുള്ള കേരള ഇനിസ്റ്റിറ്റിയൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയിറ്റ്‌മെന്റിലാണ് പരിശീലനം. ബിരുദമാണ് യോഗ്യത. താൽപര്യമുള്ള തൊഴിലാളികളുടെ മക്കളും ആശ്രിതരും വിദ്യാഭ്യാസം, വയസ്, ജാതി ക്ഷേമനിധി അംഗത്വം എന്നിവ തെളിയിക്കുന്ന രേഖകളുമായി ബോർഡിന്റെ കായംകുളം, ചവറ, ഭരണിക്കാവ്, ഇരിഞ്ഞാലക്കുട എന്നി ബന്ധപ്പെട്ട ഇൻസ്‌പെക്ടർ ഓഫീസുകളിൽ ഡിസംബർ നാലിനകം അപേക്ഷ സമർപ്പിക്കേണ്ടതാണ് എന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. വിശദവിവരങ്ങളും അപേക്ഷ ഫോറവും www.kile.kerala.gov.in എന്ന വെബ്‌സൈറ്റിയിൽ ലഭ്യമാണ്. ഫോൺ: 0479 2446518.

Related Topics

Share this story