Times Kerala

മുകുളം 2019 ക്വസ് മത്സരം 

 
മുകുളം 2019 ക്വസ് മത്സരം 

പത്തനംതിട്ട ജില്ലാ ഐ.സി.എ.ആര്‍-കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മുകുളം 2019 പദ്ധതിയുടെ ഭാഗമായി മഹാത്മാ ഗാന്ധിയുടെ 150-ാം  ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ക്വിസ് മത്സരത്തില്‍ യു.പി. വിഭാഗത്തില്‍ തടിയൂര്‍ കാര്‍മ്മല്‍ കോണ്‍വന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളും, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളും ജേതാക്കളായി.  കുന്നം മാര്‍ത്തോമ്മാ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍, വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവര്‍ യു.പി. വിഭാഗത്തിലും, കുന്നം മാര്‍ത്തോമ്മാ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍,  തടിയൂര്‍ കാര്‍മ്മല്‍ കോണ്‍വന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഹൈസ്‌ക്കൂള്‍ വിഭാഗത്തിലും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

കൃഷി വിജ്ഞാന കേന്ദ്രം സീനിയര്‍ സയന്റിസ്റ്റ് ഡോ.സി.പി റോബര്‍ട്ട് ഉദ്ഘാടനം ചെയ്തു.  കാര്‍മ്മല്‍ കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മാഗി എലിസബേത്ത് അധ്യക്ഷത വഹിച്ചു.      കൃഷി വിജ്ഞാന കേന്ദ്രം സബ്ജക്ട് മാറ്റര്‍ സ്പെഷ്യലിസ്റ്റുമാരായ വിനോദ് മാത്യു, ഡോ. സെന്‍സി മാത്യു, ഡോ. സിന്ധു സദാനന്ദന്‍, ഫാം മാനേജര്‍ അമ്പിളി വറുഗീസ്, പ്രോഗ്രാം അസിസ്റ്റന്റ് ബിനു ജോണ്‍, രാജിത രാജീവ് എന്നിവര്‍ പ്രസംഗിച്ചു.

Related Topics

Share this story