Times Kerala

വിമുക്തി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ് 

 
വിമുക്തി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ് 

വിമുക്തി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ജില്ലയില്‍ ഒരു തസ്തികയാണ് ഉള്ളത്.  യോഗ്യത- അംഗീകൃത സര്‍വകലാശാല ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, സര്‍ക്കാര്‍ മിഷനുകളില്‍/ സര്‍ക്കാര്‍ – അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച മുന്‍പരിചയം, ലഹരി വിരുദ്ധ പ്രവര്‍ത്തന മേഖലയിലെ മുന്‍കാല പ്രാവീണ്യം എന്നിവ അഭികാമ്യം. 35 നും 60 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 50,000 രൂപ കണ്‍സോളിഡേറ്റഡ് പേ.

വിമുക്തി മിഷന്റെ ജില്ലാതല ബോധവത്കരണ പരിപാടികള്‍ ഏകോപിപ്പിക്കുക, ലഹരി വിരുദ്ധ സന്നദ്ധ സംഘടനകളെ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുക തുടങ്ങിയവയാണ് ചുമതലകള്‍. അപേക്ഷകള്‍ നവംബര്‍ നാളെ(30) വൈകിട്ട് അഞ്ചിനകം പത്തനംതിട്ട എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ ലഭിക്കണം. വിശദ വിവരങ്ങള്‍ ജില്ലയിലെ എല്ലാ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകളില്‍ നിന്നും എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ നിന്നും ലഭ്യമാണ്. ഫോണ്‍: 0468 2222873.

Related Topics

Share this story