Times Kerala

ഇന്ത്യ സ്‌കില്‍സ് കേരള മത്സരങ്ങളില്‍ പങ്കെടുക്കാം

 
ഇന്ത്യ സ്‌കില്‍സ് കേരള മത്സരങ്ങളില്‍ പങ്കെടുക്കാം

കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സിന്റെയും വ്യാവസായിക പരിശീലന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിവരുന്ന ഇന്ത്യ സ്‌കില്‍സ് കേരള മത്സരങ്ങള്‍ ഡിസംബര്‍ 14 മുതല്‍ 19 വരെ കേരളത്തിലെ 14 ജില്ലകളിലായി നടക്കും. കാസര്‍കോട് ജില്ലാ മത്സരങ്ങള്‍ കയ്യൂര്‍ എ.ടി.ഐയില്‍ നടക്കും. മേഖലാ മത്സരങ്ങള്‍ 2020 ജനുവരി 10 മുതല്‍ 15 വരെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് നടക്കുന്നത്. ഇന്ത്യ സ്‌കില്‍സ് കേരളയില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ഒരു ലക്ഷം രൂപയും. രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് അമ്പതിനായിരം രൂപയും, ഫൈനലില്‍ എത്തുന്നവര്‍ക്ക് പതിനായിരം രൂപയും സമ്മാനത്തുകയായി ലഭിക്കും. ദേശീയതലത്തിലെ വിജയികള്‍ ചൈനയിലെ ഷാങ്ഹായിലെ 2021 വേള്‍ഡ് സ്‌കില്‍ മത്സരവേദിയില്‍ രാജ്യത്തെ പ്രതിനിധാനം ചെയ്ത് മാറ്റുരയ്ക്കാം.

Related Topics

Share this story