Times Kerala

കാനറാ ബാങ്ക് ഭവന വായ്പാ വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു

 
കാനറാ ബാങ്ക് ഭവന വായ്പാ വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു

കാനറാ ബാങ്ക് ഭവന വായ്പാ വിഭാഗത്തിന്റെ ജില്ലാ ഓഫീസിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. മലപ്പുറം കോട്ടപ്പടിക്ക് സമീപം കുട്ടശ്ശേരി ആര്‍ക്കേഡിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പത്തോളം ഭവന വായ്പാ അനുമതി പത്രം ഉപഭോക്താക്കള്‍ക്കു ചടങ്ങില്‍ കൈമാറി.
കാനറാ ബാങ്ക് റീജിയിനല്‍ ഹെഡ് എം. സുരേഷ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ആര്‍.എ.എച്ച് ആര്‍.ആര്‍ കനകാംബരന്‍, ലീഡ് ബാങ്ക് മാനേജര്‍ കുഞ്ഞി രാമന്‍, കാനറാബാങ്ക് ഡി.എം. സത്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related Topics

Share this story